ഡിജിറ്റല്‍ സര്‍വ്വേ ഉപകരണങ്ങള്‍ വാങ്ങിയതിൽ ഹൈക്കോടതി അന്വേഷണമെന്ന വ്യാജ പ്രചാരണം നടത്തിയതിൽ ഒല്ലൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്ത് മാപ്പുപറയണം. അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഷാജി കോടങ്കണ്ടത്ത് മാപ്പ് പറയണമെന്ന ഹൈക്കോടതി നിർദേശം. റവന്യൂ മന്ത്രി കെ.രാജൻ ഹൈക്കോടതി റജിസ്ട്രാർക്ക് നൽകിയ പരാതിയിലാണ് നടപടി. ഇല്ലാത്ത ഉത്തരവിനെ ഉണ്ടെന്ന രീതിയില്‍ ഷാജി കോടങ്കണ്ടത്ത് അവതരിപ്പിച്ചുവെന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. 

 

ഹൈക്കോടതിയുടെ ഉത്തരവിനെ മനപൂര്‍വം വളച്ചൊടിച്ചു. നേട്ടമുണ്ടാക്കാനായാണ് കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചത്. ഇത്തരം ഒരു നടപടി അഭിഭാഷകന്‍ കൂടിയായ ഷാജി കോടങ്കണ്ടത്തിൽ നിന്ന് പ്രതീക്ഷിച്ചില്ല. വാക്കുകള്‍ കൊണ്ട് കളിക്കരുതെന്നും, കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഓർമിപ്പിച്ചു. തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷാജി കോടങ്കണ്ടത്ത് ആരോപണമുന്നയിച്ചിരുന്നത്

 

ENGLISH SUMMARY:

High Court order twisted regarding digital survey equipment purchase, leading to a directive for Ollur UDF candidate Shaji Kodankandath to apologize. The High Court clarified that no investigation was ordered, criticizing the misrepresentation of its ruling for political gain.