സംസ്ഥാനത്തെ സ്കൂളുകളിലെ  വേനൽ അവധി സംബന്ധിച്ചുള്ള വ്യാജ പ്രചാരത്തിനെതിരെ പരാതിനല്‍കി വിദ്യാഭ്യാസ വകുപ്പ്. വേനലവധി ഒരുമാസമായി  വെട്ടിക്കുറച്ചെന്ന സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനെതിരെയാണ് പരാതി നല്‍കിയത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള രണ്ടുമാസം  വേനലവധിയിൽ മാറ്റമില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

 

വിദ്യാഭ്യാസ സെക്രട്ടറിയുടെ വ്യാജ ലെറ്റര്‍ഹെഡ്, ഒപ്പ് , സീല്‍ എന്നിവസൃഷ്ടിച്ചാണ് തെറ്റായ വിവരം പ്രചരിപ്പിക്കുന്നത്.  വ്യാജ രേഖ ഉണ്ടാക്കി , തെറ്റായ വിവരങ്ങള്‍ പൊതുഇടത്തില്‍  പ്രചരിപ്പിച്ചു എന്നു കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. 

ENGLISH SUMMARY:

Kerala school summer vacation, the Education Department has filed a complaint against the fake propaganda that the summer vacation has been reduced to one month. There is no change in the two-month summer vacation as previously scheduled, and the public is urged not to believe in false campaigns.