ഭര്‍ത്താവും കാമുകനും വേണം. വിവാഹത്തിന് ശേഷം 10 തവണ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ ആവശ്യത്തില്‍ ഞെട്ടിയിരിക്കുകയാണ് ഒരുഗ്രാമം മുഴുവന്‍. 15 ദിവസം കാമുകനൊപ്പവും ബാക്കി ദിവസം ഭര്‍ത്താവിനൊപ്പവും കഴിയാമെന്നാണ് യുവതി മുന്നോട്ടുവച്ചത്. ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം.
ഒന്നര വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. വിവാഹത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ അടുത്തുള്ള യുവാവുമായി യുവതി പ്രണയത്തിലായി. ഒരു വര്‍ഷത്തിനിടെ പത്ത് തവണയാണ് യുവതി ഒളിച്ചോടിയത്. ആദ്യം ഒളിച്ചോടിയ സമയത്ത് പഞ്ചായത്തിന്റെ സമ്മർദ്ദത്തെ തുടര്‍ന്ന് ഭർത്താവ് യുവതിയെ സ്വീകരിച്ചു. ശേഷം ഒന്‍പതു തവണ കൂടി യുവതി കാമുകനൊപ്പം ഒളിച്ചോടി.
എട്ടു ദിവസം മുന്‍പ് യുവതി വീണ്ടും ഒളിച്ചോടിയതോടെ ഭര്‍ത്താവ് അസിംനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് യുവതിയെ കണ്ടെത്തി തിരിച്ചെത്തിച്ചെങ്കിലും വീണ്ടും ഒളിച്ചോടുകയായിരുന്നു. ഇതോടെ കാമുകന്‍റെ വീട്ടിലെത്തി ഭാര്യയെ തിരികെ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെ പഞ്ചായത്ത് വിളിച്ചു കൂട്ടുകയായിരുന്നു.
ഈ യോഗത്തിലാണ് യുവതി വിചിത്രമായ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇതുകേട്ടതോടെ യുവതിയോട് കാമുകനൊപ്പം പോകാനാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. എന്നോട് ക്ഷമിക്കൂ... നീ കാമുകനൊപ്പം പോയിക്കോളൂ എന്നാണ് ഭര്‍ത്താവ് പറഞ്ഞത്.