മണ്ഡല പുനര്‍നിര്‍ണ ബില്ലുമായി ബന്ധപ്പെട്ട് ഇന്ത്യാസഖ്യ നേതാക്കളും ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും തമ്മിൽ നടത്തിയ ചർച്ച വിജയിച്ചില്ല. നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കിയതോടെ അനുനയ നീക്കങ്ങൾ ഫലം കണ്ടില്ല. സോണിയ ഗാന്ധിയോട് ക്ഷമ ചോദിച്ച സ്റ്റാലിൻ, തന്റെ തീരുമാനം അറിയിച്ചതായാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യസഖ്യ നേതാക്കൾ മടങ്ങി.  

ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ഡിഎംകെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് അനുനയ ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയത്. നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതിപക്ഷ മുന്നണി നേതാക്കൾ മടങ്ങുകയായിരുന്നു. തീരുമാനത്തിന്റെ വിശദാംശങ്ങൾ എം.കെ.സ്റ്റാലിൻ വൈകാതെ മാധ്യമങ്ങളോട് വിശദീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാസഖ്യ നേതാക്കള്‍ രണ്ട് പ്രത്യേക വിമാനങ്ങളിലാണ് ചെന്നൈയിലെത്തിയത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, മമത ബാനര്‍ജി, എം.എ.ബേബി എന്നിവരടക്കം ഇന്ത്യാസഖ്യത്തിന്റെ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുത്തു. വി.ഡി.സതീശനടക്കം മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.  

ഡിഎംകെയുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി നേതാക്കള്‍ മുംബൈയിലെത്തി എന്‍സിപി ശരദ് പവാര്‍ പക്ഷവുമായി അനുനയചര്‍ച്ച നടത്തും. ഇതിനിടെ പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായി ബില്ലിനെ ഉപാധികളോടെ പിന്തുണയ്ക്കുമെന്ന് ജെഎംഎം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതൃത്വം നടത്തിയ അവസാനവട്ട സമവായ നീക്കങ്ങള്‍ തള്ളിയാണ് ജെഎംഎമ്മിന്റെ പ്രഖ്യാപനം.  

ENGLISH SUMMARY:

The crucial talks between India Alliance leaders and DMK President M.K. Stalin regarding the delimitation bill failed as Stalin refused to compromise. Opposition leaders returned after the meeting, while JMM announced conditional support for the bill, dealing a blow to the alliance.