delimitation-bjp

തിങ്കളാഴ്ച്ച ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള മണ്ഡലപുനര്‍ നിര്‍ണയ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ലോക്സഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടനഭേദഗതി ബില്‍. എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ സീറ്റ് വര്‍ധന നടപ്പാക്കും. 

2011ലെ സെന്‍സസ് അനുസരിച്ചായിരിക്കും മണ്ഡലങ്ങളുടെ അതിരുകള്‍ നിശ്ചയിക്കുക. അടുത്ത 25 വര്‍ഷത്തേയ്ക്ക് മാറ്റം വരുത്തില്ല. വര്‍ധിക്കുന്ന ലോക്സഭാ സീറ്റുകളില്‍ 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യും. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉപാധികളോടെ ബില്ലിനെ പിന്തുച്ചേക്കും. എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിനും അനുകൂല സമീപനമാണ്. 

അതേസമയം പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം നടക്കാനിരിക്കെ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കോണ്‍ഗ്രസ് യോഗം സോണിയ ഗാന്ധിയുടെ വസതിയില്‍ വസതിയില്‍ ആരംഭിച്ചു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ.സി.വേണുഗോപാല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ മുന്നണിയുടെ യോഗം നാളെ രാവിലെ നടക്കും. 

എന്നാല്‍ മണ്ഡല പുനർ നിർണയത്തിലെ നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ അധ്യഷൻ എം.കെ.സ്‌റ്റാലിൻ. 7.18 ശതമാനം സീറ്റുകൾ നിലനിർത്തണമെന്നും 1971ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാന അനുപാതം 25 വർഷം കൂടി തുടരണമെന്നും സ്റ്റാലിൻ പറഞ്ഞു. ഈ രണ്ട് ആവശ്യങ്ങളിലും ഡിഎംകെ ഉറച്ചുനിൽക്കുന്നെന്നും തമിഴ്നാടിന്‍റെ താല്പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. 

എം.കെ.സ്‌റ്റാലിന്‍റെ പോസ്റ്റിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പിന്നിൽ നിന്ന് കുത്തുന്നവരുടെ നിലവിളികൾ തങ്ങളെ ബാധിക്കില്ലെന്നും അധികാര സ്ഥാനങ്ങൾക്കായി നിലപാട് മാറ്റിയ നാണംകെട്ട നന്ദികെട്ട ആളുകൾ ഇത് മനസ്സിലാക്കണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. നാളെ 10 മണിക്ക് സ്റ്റാലിന്റെ അധ്യക്ഷതയിൽ ഡിഎംകെ എംപിമാരുടെ യോഗം ചേരും.  

ENGLISH SUMMARY:

Union Cabinet has approved the delimitation bill to increase Lok Sabha seats by 50 percent for the upcoming Parliament session. The proposed constitutional amendment has sparked political discussions and opposition from regional parties like the DMK over census criteria.