ചക്കക്കൊമ്പന് മയക്കുവെടി. ഓമനക്കുഴി ഭാഗത്തുവച്ചാണ് ദൗത്യസംഘം വെടിയുതിര്‍ത്തത്.. ആനയ്ക്ക് റേഡിയോ കോളര്‍ ധരിപ്പിക്കുന്നതിനായാണ് മൂന്നു ദിവസമായി വനവകുപ്പിന്റെ ദൗത്യസംഘം ശ്രമിക്കുന്നത്.
ചക്കക്കൊമ്പന് മയക്കുവെടി. ഓമനക്കുഴി ഭാഗത്തുവച്ചാണ് ദൗത്യസംഘം വെടിയുതിര്‍ത്തത്.. ആനയ്ക്ക് റേഡിയോ കോളര്‍ ധരിപ്പിക്കുന്നതിനായാണ് മൂന്നു ദിവസമായി വനവകുപ്പിന്റെ ദൗത്യസംഘം ശ്രമിക്കുന്നത്. ആനയുടെ 30 മീറ്റർ അടുത്താണ് ഇപ്പോള്‍ ദൗത്യസംഘമുള്ളത്.
രാവിലെ നടുത്തുരുത്തി പ്രദേശത്ത് ആനയെ കണ്ടെത്തിയെങ്കിലും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ അവിടെവച്ച് മയക്കുവെടി വെക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് നടുത്തുരുത്തിയും വിമല പാറയും കടന്ന് ആനയിറങ്കൽ ഡാമിലെ വെള്ളത്തിലൂടെ ഇടിക്കുഴിയിലെത്തിയ ചക്കക്കൊമ്പൻ ദൗത്യസംഘത്തിന് വെല്ലുവിളിയായി.
ചിന്നക്കനാലിന്റെ ദുർഘടമായ ഭൂപ്രകൃതിയാണ് മൂന്നാം ദിവസവും ദൗത്യത്തിന് പ്രധാന തടസ്സമാകുന്നത്. ഇതിനിടെ ഒരു പിടിയാനയും കുട്ടിയാനയും ദൗത്യ മേഖലയിലെത്തിയത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് പടക്കം പൊട്ടിച്ച് ഇവയെ പ്രദേശത്തുനിന്ന് തുരത്തുകയായിരുന്നു.
മയക്കുവെടിയേറ്റ ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കാൻ 12 മിനിറ്റ് മുതൽ നാല് മണിക്കൂർ വരെ സമയമെടുക്കാം. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നും തുടരും. ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ENGLISH SUMMARY:
The Forest Department's third-day mission to capture Chakkakompan and fit it with a radio collar is underway in Chinnakanal. The team fired the first tranquilliser dart at the elephant near Omanakuzhi after approaching within 30 metres. Difficult terrain, waterlogged areas and the presence of another female elephant with its calf complicated the operation. Radio collar installation could take between 12 minutes and four hours. Restrictions on tourism and educational institutions in six wards remain in place.