prathap-simha

TOPICS COVERED

മലയാളികളെ അധിക്ഷേപിച്ച് ബിജെപി എംപി പ്രതാപ് സിംഹ. മലയാളികൾ കർണാടകയുടെ ചില ഭാഗങ്ങൾ കയ്യേറുകയാണെന്നും സംസ്ഥാനത്തിന്റെ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നുമാണ് പ്രതാപ് സിംഹയുടെ ആരോപണം.  കുടകിൽ നടത്തിയ പ്രസംഗത്തിൽ മലയാളികൾ കർണാടകയുടെ ചില ഭാഗങ്ങൾ കയ്യേറുകയും സംസ്ഥാനത്തിന്റെ സംസ്കാരത്തെ തകർക്കുകയും ചെയ്യുന്നു എന്നാണ് ആരോപണം. 

കുടകിൽ ഒരു ഹോക്കി ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മലയാളികള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍. 'ഗുണ്ടൽപേട്ടിന്റെ പകുതിയോളം മലയാളികള്‍ കയ്യേറി. കുടകിൽ അവര്‍ അതിക്രമം കാണിക്കുകയാണ്. തെങ്ങുകളും കായലുകളും അല്ലാതെ കേരളത്തില്‍ ഒന്നുമില്ല. മലയാളികള്‍ക്ക് ബുദ്ധി ഉണ്ടെന്ന് പറയുമെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ പോകുമ്പോള്‍ അത് കാണാനില്ല,' സിംഹ പറഞ്ഞു. 

പ്രസ്താവനയ്​ക്ക് പിന്നാലെ എംപിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രാദേശിക വിഭജനം സൃഷ്ടിക്കുന്ന തരത്തിൽ മലയാളി സമൂഹത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ സിംഹ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കുടകിലെ പ്രാദേശിക മലയാളി സംഘടനകൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതിഷേധ റാലികൾ നടത്തുമെന്ന് മുന്നറിയിപ്പുമുണ്ട്. 

പ്രതിഷേധം ശക്തമായതോടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലൂടെ പ്രതാപ് സിംഹ വിശദീകരണവുമായി രംഗത്തെത്തി. കുടകിലെ കോൺഗ്രസ് നേതാക്കൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മലയാളി സമൂഹത്തെ ഒന്നാകെയല്ല, മറിച്ച് ഹിന്ദു സംസ്കാരത്തെ എതിർക്കുന്ന കള്ളന്മാരെയും സാമൂഹിക വിരുദ്ധരെയുമാണ് താൻ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം.

ENGLISH SUMMARY:

BJP leader Pratap Simha sparked controversy over remarks made during a speech while inaugurating a hockey championship in Kodagu, where he alleged that Malayalis are encroaching upon parts of Karnataka—including nearly half of Gundlupet—and harming the state's culture, while also making derogatory comments about Kerala and Malayalis. Following strong backlash, local Malayali associations in Kodagu demanded that he withdraw the statement and issue a public apology, warning of protest rallies if he fails to do so. Amid mounting protests, Simha released a video clarification accusing Congress leaders in Kodagu of twisting his words and claiming his remarks were aimed at thieves and anti-social elements opposing Hindu culture rather than the Malayali community as a whole.