50 പിന്നിട്ടിട്ടും എന്തുകൊണ്ട് യുവനേതാവായിരിക്കുന്നു എന്ന് രാഹുല്‍ ഗാന്ധിയോട് ചോദ്യവുമായി വിദ്യാര്‍ഥി. നവംബർ 18-ന് ഷിക്കാഗോയിൽ വിദ്യാര്‍ഥികളോട് സംവദിക്കവേയാണ് രാഹുല്‍ ഈ ചോദ്യം നേരിട്ടത്. വിക്കിപീഡിയ പ്രകാരം 50-കളുടെ മധ്യത്തിൽ പ്രായമുള്ള താങ്കളെ ഇപ്പോഴും യുവനേതാവ് എന്ന് വിളിക്കുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു ചോദ്യം.
വിദ്യാര്‍ഥിയുടെ ചോദ്യം കേട്ട് ആദ്യം രാഹുല്‍ ഒന്ന് ചിരിച്ചു. ശേഷം മറുപടി ഇങ്ങനെ: 'ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളുണ്ട്, ശരിയല്ലേ? ചിലർ എന്നെ യുവനേതാവ് എന്ന് വിളിക്കും, മറ്റു ചിലർ പ്രായമായവരുടെ നേതാവ് എന്ന് വിളിക്കും. അതെല്ലാം കുഴപ്പമില്ല,' രാഹുല്‍ ഗാന്ധി പറഞ്ഞു.
എല്ലായ്പ്പോഴും ജിജ്ഞാസയോടെ ഇരിക്കാനാണ് ചെറുപ്പം മുതലേ ഞാന്‍ പഠിച്ചത്. ആ ജിജ്ഞാസയ്ക്ക് ഒരിക്കലും അതിര് വക്കരുത്. എന്തിനെ കുറിച്ചും ചോദിക്കൂ, എന്നെ സംബന്ധിച്ചിടത്തോളം അതാണ് യുവത്വം. എന്നെ കണക്ക് പഠിപ്പിച്ച അധ്യാപകനെ ഷിക്കാഗോയില്‍ ഞാന്‍ കണ്ടിരുന്നു. അദ്ദേഹം ഇപ്പോള്‍ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്തുകൊണ്ടിരിക്കുകയാണ്.
എന്നോട് ചോദിക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ ചില ചോദ്യങ്ങള്‍ നിങ്ങള്‍ മനസില്‍ കാണുന്നുണ്ടാവും. പക്ഷേ അങ്ങനെ ഒരു അതിര് എനിക്കില്ല. ഏറ്റവും അസംബന്ധമായ ചോദ്യം ചോദിക്കാനും മടിക്കരുത്. ആളുകള്‍ ചോദിക്കാന്‍ മടിക്കുന്നത് ചോദിക്കൂ. അങ്ങനെ അതിര് വക്കാത്തതുകൊണ്ടാവും എന്നെ യുവനേതാവ് എന്ന് വിളിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.