modhi-shivakumar

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള രസകരമായ ‍അനുഭവം പങ്കുവെച്ച് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ യാത്രക്കിടയില്‍ നടന്ന സംഭവത്തെ കുറിച്ചാണ് കര്‍ണാടക മുഖ്യമന്ത്രി സംസാരിച്ചത്. 

മെട്രോ യാത്രക്കിടെ തന്റെ കൈയ്യില്‍ ടിക്കറ്റെടുക്കാന്‍ കാശില്ലായിരുന്നെന്നും അതുകൊണ്ടുതന്നെ തന്റെ ടിക്കറ്റിന്റെ പൈസകൂടി നല്‍കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞെന്നും ഡി.കെ ശിവകുമാര്‍ പറയുന്നു. താന്‍ ആവശ്യപ്പെട്ടതുകൊണ്ട് മോദി അദ്ദേഹത്തിന്‍റെ കാര്‍ഡ് ഉപയോഗിച്ച് തനിക്ക് കൂടി ടിക്കറ്റെടുത്ത് നല്‍കിയെന്നും ശിവകുമാര്‍ പറഞ്ഞു. 

രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ മാത്രം പരിമിതപ്പെടുത്തണമെന്നും വികസനം അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും വികസനം നടത്തണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കര്‍ണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഇരുവര്‍ക്കും ഇടയില്‍ പരസ്പര ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരും തന്നോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് പെരുമാറുന്നതെന്നും തിരിച്ച് തനിക്കും അവരോട് നല്ല ബന്ധമാണുള്ളതെന്നും ശിവകുമാര്‍ വ്യക്തമാക്കി. 

വെള്ളിയാഴ്ച്ചയായിരുന്നു ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ ഉദ്ഘാടനം. ഉദ്ഘാടനത്തിന് ശേഷം നരേന്ദ്ര മോദി, ഡി.കെ ശിവകുമാര്‍, മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ബിജെപി എംപി തേജസ്വി സൂര്യ എന്നിവരൊന്നിച്ചായിരുന്നു യാത്ര നടത്തിയത്. 

ENGLISH SUMMARY:

Karnataka Chief Minister D.K. Shivakumar shared a lighthearted moment with Prime Minister Narendra Modi during the inauguration of the Bengaluru Metro Pink Line. Shivakumar revealed that he had no cash on him during the journey and playfully asked the Prime Minister to buy his ticket, to which Modi obliged using his own card. Emphasizing that politics should be limited to elections while development remains above partisan lines, Shivakumar noted that he shares a cordial relationship and mutual respect with Modi. He also affirmed his strong, respectful bonds with top Congress leaders Rahul Gandhi, Sonia Gandhi, and Mallikarjun Kharge following the joint metro ride alongside other leaders.