കര്‍ണാടകയില്‍ വില്‍ക്കുന്ന പെട്രോളില്‍ അനുവദനീയമായ അളവിനേക്കാള്‍ എഥനോള്‍ ചേര്‍ത്തെന്ന കണ്ടെത്തലില്‍ വിശദീകരണവുമായി പെട്രോളിയം കമ്പനികള്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിശോധന നടത്തിയതെന്നാണ് വിശദീകരണം. അതേസസമയം E20 നയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
കേന്ദ്രത്തിന്‍റെ E20 നയം വീണ്ടും രാഷ്ട്രീയ ആരോപണ–പ്രത്യാരോപണങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്. കര്‍ണാടകയിലെ പമ്പുകളില്‍ നിന്ന് ലഭിക്കുന്ന പെട്രോളില്‍ മുപ്പത് ശതമാനത്തിലേറെ എഥനോളിന്‍റെ അംശമുണ്ടെന്ന സര്‍ക്കാരിന്‍റെ കണ്ടെത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
സര്‍ക്കാരിന്‍റെ ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി പെട്രോളിയം കമ്പനികളും രംഗത്തെത്തി. കമ്പനികളുടെ അസാന്നിധ്യത്തിലായിരുന്നു പരിശോധനയെന്നും തങ്ങള്‍ വിതരണം ചെയ്യുന്ന പെട്രോളിന്‍റെ സാമ്പിളുകളല്ല പരിശോധിച്ചതെന്നുമാണ് വിശദീകരണം. ഒപ്പം മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന പരിശോധന അംഗീകരിക്കാനാവില്ലെന്നും വീണ്ടും പരിശോധന നടത്താന്‍ സമ്മതം അറിയിച്ചെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെന്നും കമ്പനികള്‍ പറയുന്നു.
അതേസമയം രാഷ്ട്രീയമായി കൂടി വിവാദം കനക്കുകയാണ്. മോദി സര്‍ക്കാര്‍ പെട്രോള്‍ മോഷ്ടിക്കുകയാണെന്നും E20 നയം കേന്ദ്രത്തിന്‍റെ തട്ടിപ്പെന്നും വിമര്‍ശിച്ച രാഹുല്‍ ഗാന്ധി വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ സംവാദത്തിനും ക്ഷണിച്ചു. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുല്‍ ഗാന്ധിയുടെയും ആരോപണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേന്ദ്രം നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തിലാകും കര്‍ണാടക സര്‍ക്കാരിന്‍റെ തുടര്‍നടപടി.