sourav-das-ashutosh-ranga
  • സിജെപി നേതാക്കളായ സൗരവ് ദാസിന് 27 ഉം അശുതോഷ് റങ്കയ്ക്ക് 32 ഉം വയസാണെന്ന് വ്യക്തമായതോടെ ‘അപ്പോൾ നിങ്ങൾ ജെൻസിയല്ല’ എന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു.

സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും ജെന്‍സികളല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരുവരുടെയും പ്രായം ചോദിച്ചറിഞ്ഞ ശേഷമാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഇവര്‍ ജെന്‍സികളല്ലെന്ന് പറഞ്ഞത്. ആരാണ് നിങ്ങളെന്നും എന്താണ് സംഘടനയുടെ ഉദ്ദേശ്യമെന്നും കോടതി ചോദിച്ചു. വിമർശനത്തിനൊടുവിൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിക്കെതിരായ ഹർജി പിൻവലിച്ചു. പൊലീസിന്‍റെ കസ്റ്റഡ‍ി അപേക്ഷ തള്ളിയ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. 

Also Read: വർക്കലയിൽ ജയിക്കുമായിരുന്നു; ആ നേതാവ് തനിക്കുവേണ്ടി പറഞ്ഞില്ല; ഇപ്പോൾ ഏത് ഗ്രൂപ്പ്? തുറന്നുപറഞ്ഞ് ബിആര്‍എം ഷഫീര്‍

ഹര്‍ജിക്കാരുടെ അഭിഭാഷകൻ അബിക് ചിമ്നിയോട്  രണ്ട് നേതാക്കളുടെയും പ്രായം എത്രയാണെന്ന് ജസ്റ്റിസ് ചോദിച്ചത്. ദാസിന് 27 വയസും റങ്കയ്ക്ക് 32 വയസുമാണ് പ്രായമെന്ന് അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. 'അപ്പോൾ നിങ്ങൾ ജെൻ സി (Gen Z) അല്ല' എന്നായിരുന്നു കോടതിയുടെ മറുപടി. എന്താണ് ജെൻ സി? എന്നും കോടതി ചോദിച്ചു. 1997-ന് ശേഷം ജനിച്ചവരെയാണ് 'ജെൻ സി' എന്ന് വിളിക്കുന്നതെന്ന് വ്യക്തമാക്കിയപ്പോൾ, 'എങ്കിൽ നിങ്ങൾ ജെൻ സി അല്ല' എന്ന് കോടതി വീണ്ടും പറഞ്ഞു. അതേസമയം, 'ജെൻ സി എന്ന് വിളിക്കാൻ യോഗ്യതയുള്ള ഒരേയൊരു വ്യക്തി' എന്ന തലക്കെട്ടോടെ അഭിജീത് ദീപ്കെ ഈ സംഭാഷണം സോഷ്യൽ മീഡിയയിലും പ്രതിഫലനങ്ങൾ ഉണ്ടാക്കി. സി.ജെ.പി നേതാവ് അഭിജിത് ദീപകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവച്ചു. 

സി.ജെ.പി നേതാക്കളോട് രൂക്ഷമായ ചോദ്യങ്ങളാണ് ഡൽഹി ഹൈക്കോടതി ഉന്നയിച്ചത്. ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയ സ്പെഷ്യൻ എക്സി. മജിസ്ട്രേറ്റിന്‍റെ ഉത്തരവിനെതിരെ സി.ജെ.പി സഹ കൺവീനർമാരായ സൗരവ് ദാസും അശുതോഷ് റാങ്കയും നൽകിയ ഹർജി പരിഗണിക്കവെയാണ് ഡൽഹിയുടെ ഹൈക്കോടതിയുടെ ചോദ്യങ്ങൾ. 

നീറ്റ് വിഷയം ഉന്നയിച്ച് ജെൻസി ‌വിദ്യാർഥി പ്രതിഷേധമായാണ് നിങ്ങൾ തുടങ്ങിയത്.  സംഘടനയുടെ ആളുകൾ അതേപടി തുടരുന്നു, പക്ഷേ ഇപ്പോൾ ലക്ഷ്യം മാറി.  ആരാണ് നിങ്ങൾ? എന്താണ് നിങ്ങളുടെ സംഘടന? സംഘടനയുടെ ഉദ്ദേശ്യമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു.  സമാധാനത്തിന് ഭംഗം വരുമെന്ന ആശങ്കയുള്ളപ്പോൾ ഈ ചോദ്യങ്ങൾക്ക് പ്രാധാന്യമേറുന്നുവെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. പൊടുന്നനെ ഭരണകൂട മാറ്റത്തെക്കുറിച്ച് നമ്മൾ കേൾക്കുന്നു, സാധാരണയായി ബാലറ്റ് വഴി ചെയ്യുന്ന കാര്യമാണതെന്നും ഹൈക്കോടതി വ്യക്തമാക്കി.   

ജന്തർ മന്തറിൽ കയറി പ്രതിഷേധിച്ചതിലൂടെ ആദ്യകേസിലെ ജാമ്യ ഉപാധി ഇരുവരും ലംഘിച്ചെന്നത് വ്യക്തമാണെന്നും കസ്റ്റഡി നീട്ടിയതിരെ ഹർജിക്കാർക്ക് മുന്നിൽ നിയമപരമായ മറ്റ് മാർഗ്ഗങ്ങളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ നിലപാടിന് പിന്നാലെ ഇരുവരും ഹർജി പിൻവലിക്കുകയായിരുന്നു.

ENGLISH SUMMARY:

The Delhi High Court recently questioned CJP leaders Saurav Das and Ashutosh Ranga regarding their age, ultimately remarking that they do not qualify as Gen Z given their ages of 27 and 32. During the hearing on their petition against judicial custody, the court raised sharp queries about the organization's identity, objectives, and the sudden shift in protest agendas. Following intense judicial scrutiny and observations regarding the violation of previous bail conditions, the petitioners chose to withdraw their plea. Consequently, the court dismissed the police custody application and granted bail to both leaders.