delhi-cjp-protest

സിജെപി നേതാക്കളായ സൗരവ്‌ ദാസും അശുതോഷ് റാങ്കയും ജുഡിഷ്യൽ കസ്‌റ്റഡിയിൽ തന്നെ. ഷുവർട്ടി ബോണ്ടിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ്  മന്ദിർമാർഗ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നടപടി. മുടി വളർന്നതിനാൽ തിരിച്ചറിയാൻ ആകുന്നില്ലെന്ന് SEM  പറഞ്ഞതായും നിയമവ്യവസ്ഥയെ അവഹേളിക്കുന്ന നിലപാടാണ് ഇതെന്നും  CJP ആരോപിച്ചു. കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെ എസ്ഇഎമ്മിന്റെ ബോണ്ട് നോട്ടീസിനെതിരെ ഐസ അധ്യക്ഷ നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

ഈ മാസo 13ന് ദേശീയ പതാകയുമായി ജന്തര്‍മന്തറില്‍ പ്രതിഷേധിച്ച സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും അഞ്ച് ദിവസത്തെ റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിച്ചതാണ്. മന്ദിർ മാർഗ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ്  മജിസ്ട്രേറ്റ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നു പറഞ്ഞ്

ഇന്നലെ  പിന്‍മാറിയതിനാൽ പുതിയ SEM ആണ്  ജാമ്യ അപേക്ഷ പരിഗണിച്ചത്.  ഷുവർട്ടി ബോണ്ടിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.

രേഖകൾ നാളെ പുതുക്കി നൽകിയാലും ദസറ അവധി ആയതിനാൽ മറ്റന്നാളെ പരിഗണിക്കു.  മുടി വളർന്നത് അടക്കം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും  പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെ ജുഡീഷ്യൽ കസ്റ്റഡി വിധിക്കും എന്നും CJP പ്രതികരിച്ചു

ഭീഷണിയിൽ സന്ദേശങ്ങൾ ലഭിച്ചെന്ന മജിസ്‌ട്രേറ്റിന്റെ പരാതിയിൽ ക്രിമിനൽ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം  എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർ സമരങ്ങളിൽ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട്  എസ്ഇഎം നൽകിയ ബോണ്ട് നോട്ടീസിനെതിരെയാണ് ഐസ അധ്യക്ഷ നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. 

നോട്ടീസ് ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റേ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മഫ്തിയിലുള്ള പോലീസ് നേഹയെ പിന്തുടരുന്നതായി ഐസ അറിയിച്ചു. പൊലീസ് പിന്തുടരുന്നതായി എഎ റഹിം എംപിയും ആരോപിച്ചു. DYFIഉം  SFI ഉം മാസം 22 ന് ചെന്നൈയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിക്കാനായി എഎ റഹിം വസതിയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിന് മുന്‍പും ശേഷവും പൊലിസ് എത്തിയിരുന്നു. 

ENGLISH SUMMARY:

Cockroach Janta Party co-organizers Sourav Das and Ashutosh Rankan have been remanded to an additional two days of judicial custody following their protest at Jantar Mantar in violation of prohibitory orders. The leaders were arrested after scaling a locked gate to stage a demonstration against Chief Election Commissioner Gyanesh Kumar while waving the national flag.