kpcc-president-sunny-joseph-strict-warning-against-public-statements-congress-kerala
  • നേതാക്കളുടെ തുടർച്ചയായ പരസ്യപ്രസ്താവനകൾ പാർട്ടിക്കും മുന്നണിക്കും തലവേദനയായ പശ്ചാത്തലത്തിൽ കോൺഗ്രസിൽ വിവാദ പ്രസ്താവനകൾക്ക് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് കർശന വിലക്കേർപ്പെടുത്തി.

കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ പരസ്യപ്രസ്താവന വിലക്കി കെപിസിസി നേതൃത്വം. പിണറായിക്കേസിലെ സര്‍ക്കാര്‍ നിലപാട് ആലോചിച്ചെടുത്ത തീരുമാനമെന്നും വിവാദ പ്രസ്താവനകള്‍ നടത്തി തലവേദനയുണ്ടാക്കരുതെന്നും പ്രസിഡന്‍റ്  സണ്ണി ജോസഫ് താക്കീത് നല്കി. അതിനിടെ മുഖ്യമന്ത്രിക്കെതിരായ തുടര്‍ച്ചയായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരോ ഉണ്ടെന്ന്  കെ മുരളീധരന്‍ തുറന്നടിച്ചു.

കോണ്‍ഗ്രസില്‍ പരസ്യ വിഴുപ്പലക്കല്‍ തുടരുന്നതിനിടെ വടിയെടുത്ത് കെപിസിസി. പാര്‍ട്ടി വേദികളില്‍ മാത്രം  അഭിപ്രായം പറഞ്ഞാല്‍ മതിയെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്‍റെ മുന്നറിയിപ്പ്. പിണറായിക്കെതിരായ കൈക്കൂലി കേസുയര്‍ത്തി കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്നതിനു പിന്നാലെയാണ് കെപിസിസിയുടെ താക്കീത്. പിണറായിക്കേസിലെ സര്‍ക്കാര്‍ തീരുമാനങ്ങളേയും സണ്ണി ജോസഫ് പൂര്‍ണമായും പിന്തുണച്ചു. കെ സുധാകരനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്തു ചാടിച്ചെന്നുളള  അടൂര്‍ പ്രകാശിന്‍റെ വിമര്‍ശനത്തോട് രൂക്ഷമായ പ്രതികരിച്ച് കെ മുരളീധരനാണ് വിവാദങ്ങള്‍ക്ക് പുതിയ മാനം നല്കിയത്. 

എല്ലാക്കാലത്തും വി ഡി സതീശന്‍റേയും സര്‍ക്കാരിന്‍റേയും നാവായി സംസാരിക്കുന്ന കെ മുരളീധരന്‍റെ കടുത്ത വാക്കുകള്‍ കെസി വേണുഗാപാലിനെ ഇന്നമിട്ടെന്നാണ് വിലയിരുത്തല്‍. പിണറായി വിജയനെതിരായ കൈക്കൂലിക്കേസിലെ സര്‍ക്കാര്‍ നിലപാടിനെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന പരസ്യപ്രതികരണങ്ങള്‍ക്ക് പിന്നിലും കെസിയുടെ കൈകളുണ്ടെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് കിട്ടാത്ത നീതി പിണറായിക്ക് എന്തിന് നല്കണമെന്ന ചോദ്യമുയര്‍ത്തി മാത്യു കുഴല്‍നാടനാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. 

എന്നാല്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍റി പാര്‍ട്ടിയോഗത്തില്‍ തന്നെ വി ഡി സതീശനും രമേശ് ചെന്നിത്തലയും കുഴല്‍നാടനെ തളളിയിരുന്നു. ഉമ്മന്‍ ചാണ്ടി വികാരം ഉയര്‍ത്തിവിട്ടതും ആസൂത്രിതമെന്ന് ഒരു വിഭാഗം കരുതുന്നു. ആണുങ്ങളുളള സര്‍ക്കാര്‍ ഇവിടെയുണ്ടെങ്കില്‍ പിണറായിക്കേസില്‍  നടപടി ഉണ്ടാകുമെന്ന കെ സുധാകരന്‍റെ വിവാദപരാമര്‍ശം കൂടിയായപ്പോള്‍ പോര് കനത്തു. പരസ്യ പ്രതികരണങ്ങള്‍ക്ക് തുനിഞ്ഞിറങ്ങിയ നേതാക്കളൊക്കെ കെ സിയോട് അടുപ്പമുളളവാരാണെന്നതും മറുവിഭാഗത്തിന്‍റെ  സംശയം ബലപ്പെടുത്തുന്നുണ്ട്. 

നേരത്തെ  കെപിസിസി ആസ്ഥാനത്ത് അസാധാരണ വാര്‍ത്താ സമ്മേളനം വിളിച്ചാണ് അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. അടൂര്‍ പ്രകാശിന്‍റെ പേരു പറയാതെ ആരോ പറയുന്ന വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വി ഡി സതീശനും മറുപടി നല്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുളളില്‍  ഒരു വിഭാഗത്തിനുളള അതൃപ്തിയാണ് വിമര്‍ശനങ്ങളായി പുറത്തു ചാടുന്നത്. 

ENGLISH SUMMARY:

KPCC President and Minister Sunny Joseph has enforced a strict ban on public statements and controversial remarks by party leaders, addressing growing concerns that internal discord is harming the front. Emphasizing absolute party discipline, he noted that the government's stance on the CMRL case was mature and well-considered by senior leadership.