kovalam-spa-case
  • കോവളത്തെ സ്പായിൽ പീഡനത്തിനിരയായ പതിനാറുകാരിയെ ചെന്നൈയിലെത്തിച്ചും ചൂഷണം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതൃസഹോദരി, അവരുടെ പങ്കാളി, രണ്ട് സ്പാ നടത്തിപ്പുകാർ എന്നിവരടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോവളത്തെ സ്പായിൽ പീഡനത്തിനിരയായ പതിനാറുകാരിയെ ചെന്നൈയിലെത്തിച്ചും ചൂഷണം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതൃസഹോദരി, അവരുടെ പങ്കാളി, രണ്ട് സ്പാ നടത്തിപ്പുകാർ എന്നിവരടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. Also Read: ‘അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം, ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി’; കാർത്തികപ്പള്ളിയിൽ സംഭവിച്ചത്

ജൂലൈയിലാണ് മാതൃസഹോദരിയും പങ്കാളിയും ചേർന്ന് പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ചതെന്നാണ് വിവരം. കഴിഞ്ഞ മാസം 18 വരെ ഒൻപത് സ്പാകളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്. കോവളത്തിന് പുറമെ ചെന്നൈയിലും എത്തിച്ച് ചൂഷണം തുടർന്നതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

സ്പായിലെ ഒരു യുവാവിനൊപ്പം പോയതോടെയാണ് പെൺകുട്ടിക്ക് പീഡനത്തിൽനിന്ന് രക്ഷപ്പെടാനായത്. കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കാനായി യുവാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനു പിന്നാലെ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി മാതൃസഹോദരി കോവളം പൊലീസിനെ സമീപിച്ചു.

പിറ്റേ ദിവസം പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും രണ്ട് ആധാർ രേഖകളുമായി ബന്ധപ്പെട്ട സംശയങ്ങളാണ് വിശദമായ അന്വേഷണത്തിന് വഴിയൊരുക്കിയത്. തുടർന്ന് പെൺകുട്ടിയുടെ മാതൃസഹോദരിയെയും പങ്കാളിയെയും ആന്ധ്രാപ്രദേശിലെത്തി കോവളം പൊലീസ് പിടികൂടുകയായിരുന്നു.

കോവളം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തു. അനധികൃതമായി പ്രവർത്തിച്ചിരുന്ന കോവളത്തെയും വിഴിഞ്ഞത്തെയും നാല് സ്പാകൾ അടച്ചുപൂട്ടി. കൂടാതെ, മറ്റ് 14 സ്പാകൾക്ക് പൊലീസ് നോട്ടീസ് നൽകുകയും ചെയ്തു.

ENGLISH SUMMARY:

Kovalam spa case involves a 16-year-old girl who was abused and trafficked to Chennai by her relatives and spa operators. Police have arrested four suspects and formed a special investigation team to look into the illegal spa operations,