indian-army
  • ചൈനീസ് രഹസ്യാന്വേഷണ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയെ ജമ്മു കശ്മീരിൽ ചോദ്യം ചെയ്തു. തെലങ്കാന സ്വദേശിനിയായ യുവതിയെ സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്.

ചൈനീസ് രഹസ്യാന്വേഷണ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയെ ജമ്മു കശ്മീരിൽ ചോദ്യം ചെയ്തു. തെലങ്കാന സ്വദേശിനിയായ യുവതിയെ സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. മേജർ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയായ ഇവർ സൈനിക സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഗവേഷണം നടത്തിയിരുന്നത്. പത്താൻകോട്ടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനായി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.   Also Read: എല്ലാം നിയമപരമായി നടക്കട്ടെ; ഞങ്ങൾ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളെ പിന്തുണയ്ക്കും: സുഹൈലിന്‍റെ മാതാവ്


ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമാർ ഗവേഷകരെന്ന വ്യാജേന യുവതിയുമായി ബന്ധം സ്ഥാപിച്ചതായാണ് അന്വേഷണ ഏജൻസികള്‍ കണ്ടെത്തിയത്. തുടക്കത്തിൽ പരിസ്ഥിതി, ഭൗമരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങളും ഗവേഷണ കുറിപ്പുകളും തയ്യാറാക്കാൻ ആവശ്യപ്പെട്ടതായും പിന്നീട് സൈനിക പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചതായും റിപ്പോർട്ടുകളുണ്ട്. സൈനിക സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായിരുന്നോ ഈ നീക്കമെന്നും അന്വേഷണ സംഘം പരിശോധിക്കുന്നതായാണ് വിവരം. യുവതിക്ക് വിദേശ രഹസ്യാന്വേഷണ പ്രവർത്തകരുമായി എങ്ങനെ ബന്ധമുണ്ടായി, എന്തെല്ലാം വിവരങ്ങളാണ് പങ്കുവച്ചതെന്ന് സംശയിക്കപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്.

യുവതി സൈനിക സുരക്ഷയെ ബാധിക്കുന്ന രേഖകളോ ചിത്രങ്ങളോ ഇലക്ട്രോണിക് വിവരങ്ങളോ ശേഖരിക്കുകയും വിദേശ ഏജന്റുമാർക്ക് കൈമാറുകയും ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. യുവതി അറിഞ്ഞുകൊണ്ടാണോ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്നതടക്കമുള്ള കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല.

ENGLISH SUMMARY:

The wife of an Army Major from Telangana has reportedly been questioned in Jammu and Kashmir over suspected links with Chinese intelligence operatives. Investigators suspect that individuals posing as academic researchers initially approached her about environmental and geopolitical topics before shifting their focus to military defence. Authorities are examining whether sensitive military information was collected or shared through encrypted channels. The precise nature of the alleged information transfer and the woman's knowledge of the suspected activities remain unclear.