മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ ബിജെപി നേതാവിന്‍റെ മകളും കസ്റ്റഡിയില്‍. ഗുരുദ്വാരയ്ക്ക് സമീപമുള്ള പാർക്കിൽ ഇരിക്കുവെയാണ് മുൻ ബിജെപി എംഎൽഎ വിക്രം സിങ്ങിന്റെ മകൾ യശസ്വിനി രാജെ സിങിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും നിലവില്‍ കേശവ് പുരം പൊലീസ് സ്റ്റേഷനിലാണെന്നും യശസ്വിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്നും പാര്‍ക്കില്‍ ഇരിക്കവെ പൊലീസ് വന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും യശസ്വിനി പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജൂലൈയില്‍ സിജെപി നടത്തിയ സമരത്തില്‍ യശസ്വിനി പങ്കെടുത്തിരുന്നു.
എസ്ഐആര്‍ ക്രമക്കേടില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നലെ സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധത്തിനെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടായിലത്തിലധികം പേരെയാണ് ഇന്നലെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തത്.
പിണറായി വിജയന്‍ ഉള്‍പ്പെടെ മുൻ മുഖ്യമന്ത്രിമാരായ മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ, മണിക് സർക്കാർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ള എല്ലാവരെയും പൊലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെയും മറ്റ് നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക, യുട്യൂബര്‍ ധ്രുവ് റാഠി എന്നിവരെ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഇവരെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിേഷധം ഇന്നും കടുപ്പിക്കാനാണ് സിജെപിയുടെയും ഇടതുപാര്‍ട്ടികളുടെയും തീരുമാനം. രാവിലെ പത്തിന് ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരണമെന്നും എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാമെന്നും സിജെപി നേതാവ് അജിന്‍ക്യ ഷിന്‍ഡെ വ്യക്തമാക്കി. സിജെപി പ്രതിഷേധത്തിനൊപ്പം എസ്എഫ്ഐ,ഐസ, എഐഎസ്എഫ് എന്നിവരും ചേരും.