മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധം. ഡല്‍ഹിയിലെ ആര്‍.കെ. ആശ്രംമാര്‍ഗില്‍ വീണ്ടും പ്രതിഷേധവുമായി എത്തിയ ഐസ പ്രവര്‍ത്തരകര്‍ക്ക് നേരെ പൊലീസിന്റെ ലാത്തിചാര്‍ജ്. വിദ്യാര്‍ഥികളെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പ്രവര്‍ത്തരെ പൊലീസ് വാഹനത്തില്‍ കയറ്റുന്നത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊണാട്ട്് പ്ലേസിലും വീണ്ടും ഐസ പ്രതിഷേധവുമായി രംഗത്തെത്തി.
രാവിലെ കൊണാട് പ്ലേസില്‍ മിന്നല്‍ പ്രതിഷേധം നടത്തിയ ഇടത് യുവജനസംഘടനകളെ ബലം പ്രയോഗിച്ച് പൊലീസ് ഒഴിപ്പിക്കുകയായിരുന്നു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ ഡല്‍ഹി പൊലീസും കേന്ദ്രസേനയും വലിച്ചിഴച്ചാണ് നീക്കിയത്. ആനി രാജാ, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പടെയുള്ള നേതാക്കളെ വഴിച്ചിഴച്ച് നീക്കി. സി.ആര്‍.പി.എഫുകാര്‍ ശ്വാസംമുട്ടിച്ചെന്ന് ബ്രിട്ടാസ് മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസ് നടപടിക്കിടെ നെഞ്ചിന് പരുക്കേറ്റ ജോണ്‍ ബ്രിട്ടാസിനെ, ശ്വാസ തടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രസിഡന്റ് ആദര്‍ശ് സജിക്കും ജെയ്ക്കിനും മര്‍ദനമേറ്റു. വനിതാപ്രവര്‍ത്തകരെ അടക്കം പുരുഷ പൊലീസുകാര്‍ കയ്യേറ്റംചെയ്തെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നിലത്തുവീണവരെ പോലും വെറുതെവിട്ടില്ല
കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റി മര്‍ദിച്ചെന്ന് SFI ആരോപിച്ചു. ജയ്ക് സി തോമസിന്റെ വസ്ത്രം വലിച്ചുകീറി. തെളിവ് വിഡിയോ എ.എ റഹീം പുറത്തുവിട്ടു.
ഡല്‍ഹിയിലെ പ്രതിഷേധം തുടക്കമാത്രമാണെന്നും തുടങ്ങിയിട്ടേയുള്ളൂ എന്നും സിജെപി നേതാവ് അശുതോഷ് റാങ്ക.കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥയാണെന്ന് പറഞ്ഞ സിജെപി നേതാക്കള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് അപമാനമാണെന്ന് വിമര്‍ശിച്ചു. സിസ്റ്റം പ്രവര്‍ത്തിക്കുന്നത് മോദിക്കും അമിത് ഷായിക്കും വേണ്ടിയാണ്.ഫോണ്‍ ഹാക്ക് ചെയ്യുന്നുണ്ടെന്ന് സംശയമുണ്ടെന്നും സിജെപി ആരോപിച്ചു.
നഗര ഹൃദയത്തിലെ കൊണാട്ട് പ്ലേസ് ആയിരുന്നു ഇന്ന് പ്രതിഷേധത്തിന്‍റെ കേന്ദ്രം. മെട്രോ സ്റ്റേഷന്‍ ഗെയ്റ്റുകള്‍ക്ക് മുന്നില്‍ സംഘടിച്ച ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എ.ഐ.വൈഎഫ്, സി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനമായി സെന്‍ട്രല്‍ പാര്‍ക്കിലേക്ക് നീങ്ങി. ആദ്യം കാഴ്ചക്കാരായി നിന്ന പൊലീസ് പെട്ടെന്ന് ഇരച്ചെത്തി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ തുടങ്ങിയതോടെ സംഘര്‍ഷമായി.