ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിൽ നടത്തിയ പ്രതിഷേധ മാർച്ച് കേന്ദ്രസേനയും ദില്ലി പൊലീസും ചേർന്ന് കനത്ത ബലപ്രയോഗത്തിലൂടെ അടിച്ചമർത്തി. കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിന് സമീപവും പാലികാ ബസാറിന് മുന്നിലുമായിരുന്നു പ്രതിഷേധം അരേങ്ങേറിയത്. ബാരിക്കേഡുകളും വാഹനങ്ങളും ഉപയോഗിച്ച് റോഡുകൾ പൂർണ്ണമായി അടച്ചും. 

പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും റോഡിലൂടെ വലിച്ചിഴച്ചും തൂക്കിയെടുത്തും ബസ്സുകളിൽ കുത്തിനിറച്ചാണ് പൊലീസ് നീക്കം ചെയ്തത്. ജോണ്‍ ബ്രിട്ടാസ് എംപി, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് സജി, ഡിവൈഎഫ്ഐ നേതാവ് ജയ്ക്ക് സി തോമസ്, സിപിഐ നേതാവ് അപരാജിത രാജ തുടങ്ങിയ നിരവധി വിദ്യാർത്ഥി-യുവജന പ്രവർത്തകരും കസ്റ്റഡിയിലെത്തു.

സമരത്തെ നേരിടാൻ ഡല്‍ഹി പൊലീസിനൊപ്പം അർദ്ധസൈനിക വിഭാഗങ്ങളും ബി.എസ്.എഫും സ്ഥലത്ത് വ്യാപകമായി തമ്പടിച്ചിരുന്നു. പ്രതിഷേധക്കാരെ തടയാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ , ബസ്സുകൾ കുറുകെ നിർത്തിയും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്. പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും ഭാഗത്തുനിന്ന് ശക്തമായ കയ്യേറ്റവും ബലപ്രയോഗവുമുണ്ടായി. മാധ്യമപ്രവർത്തകര്‍ പ്രതികരണങ്ങൾ എടുക്കാനും ദൃശ്യങ്ങൾ പകർത്താനും പോലും പൊലീസ് അനുവാദം നൽകിയില്ല.  

അതേസമയം, ഡൽഹിയിലെ ക്രമസമാധാന നിയന്ത്രണങ്ങളുടെയും വ്യാപകമായ പൊലീസ് നടപടികളുടെയും പശ്ചാത്തലത്തിൽ സുപ്രീംകോടതി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മെട്രോ, റെയിൽ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെടുത്തരുതെന്നും, ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. നിയമപ്രകാരമല്ലാതെ ആരെയും അന്യായമായി തടങ്കലിൽ വയ്ക്കരുതെന്നും, ബാരിക്കേഡുകൾ സ്ഥാപിച്ച നടപടിയും ഇന്റർനെറ്റ് നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിനും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Left-wing youth organizations staged a massive protest march in Connaught Place, New Delhi, demanding the resignation of Chief Election Commissioner Gyanesh Kumar. Central security forces and Delhi Police launched a heavy crackdown, using brute force to drag and detain numerous student leaders and prominent political figures including John Brittas MP and Jaik C. Thomas.