ഇടുക്കി ചിന്നക്കനാലിലെ അപകടകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വച്ചു. ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുകയാണ് ലക്ഷ്യം. നിരപ്പായ പ്രദേശത്ത് ആന എത്തിയതോടെയാണ് മയക്കുവെടി വച്ചത്. രാവിലെ മുതല്‍ ദൗത്യസംഘത്തെ വട്ടംകറക്കുകയായിരുന്നു ചക്കക്കൊമ്പന്. പ്രദേശത്ത് മഴപെയ്തതും പ്രതിസന്ധിയുണ്ടാക്കി. ആനയിറങ്കല്‍, മൂലത്തുറ, പൂപ്പാറ, കോരമ്പാറ എന്നിവിടങ്ങളിലാണ് ചക്കക്കൊമ്പന് പതിവായി ഇറങ്ങിയിരുന്നത്. ചക്ക തിന്നാനനായി കൃഷിയിടങ്ങളില്‍ കടന്ന് കൃഷി നശിപ്പിക്കല്‍ പതിവായതോടെയാണ് നാട്ടുകാര്‍ക്ക് തലവേദനയായത്.
ആനയ്ക്ക് ഏകദേശം 25 വയസ് പ്രായമുണ്ടെന്നാണ് കരുതുന്നത്. 2023 ജനുവരിയില്‍ വാച്ചര്‍ ശക്തിക്കും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പന്തളിക്കളം സ്വദേശി വിജയനും ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ജീവന് നഷ്ടമായി. ഇതുകൂടാതെ മുറിവാലന് എന്ന കാട്ടാനയെയും മറ്റൊരു കുട്ടിക്കൊമ്പനെയും ചക്കക്കൊമ്പന് വകവരുത്തിയിട്ടുണ്ട്.