• സഭാതർക്കത്തിൽ ന്യായവും നീതിയുക്തവുമായ നിലപാട് മാത്രമേ സ്വീകരിക്കൂ എന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷ'യുണ്ടെന്ന് ഒാര്‍ത്തഡോക്സ് സഭ നേതൃത്വം

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനമാണ് സഭാതർക്കം വീണ്ടും രൂക്ഷമാക്കിയതെന്ന് തുറന്നുപറഞ്ഞ മുഖ്യമന്ത്രി വി.ഡി.സതീശനെ അഭിനന്ദിക്കുന്നതായി ഓര്‍ത്ത‍‍ഡോക്സ് സഭ. 'ദേവലോകത്തേക്കുള്ള ക്ഷണം നിരാകരിച്ച് മണർകാട് ഉൾപ്പെടെയുള്ള പളളികളില്‍ പാത്രിയർക്കീസ് ബാവാ പ്രവേശിച്ചതാണ് സഭാസമാധാന ശ്രമത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ദേവലോകത്തേക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവാ വന്നിരുന്നെങ്കില്‍ അത്  തങ്കലിപികളാൽ അടയാളപ്പെടുത്തുമായിരുന്നു. പാത്രിയർക്കീസ് ബാവാ മടങ്ങിയ ശേഷം ആട്ടിൻകുന്ന് പള്ളിയിലടക്കം ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചു. സഭാതർക്കത്തിൽ ന്യായവും നീതിയുക്തവുമായ നിലപാട് മാത്രമേ സ്വീകരിക്കൂ എന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷ'യുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ നേതൃത്വം വ്യക്തമാക്കി.

വിഷയത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി നിലപാടെടുത്തുവെന്ന് സഭയുടെ മാധ്യമവിഭാഗം തലവന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പൊലീത്ത നേരത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെയാണ് പ്രശംസ. മുഖ്യമന്ത്രിയുടെ സമാധാനശ്രമത്തിന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ ചിലരും ചില ഘടകകക്ഷികളും ചേര്‍ന്ന് തുരങ്കം വച്ചതായും ഓര്‍ത്തഡോക്സ് സഭ നേരത്തെ ആരോപിച്ചിരുന്നു. 

ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്നമേ സഭാതര്‍ക്കത്തിലുള്ളൂവെന്നതാണ് വിഷയത്തില്‍ ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കുന്നത്. തര്‍ക്കമുള്ള പള്ളികളില്‍ പോയി പ്രശ്നമുണ്ടാക്കാതെ തര്‍ക്കമില്ലാതെ സമാധാനത്തില്‍ മുന്നോട്ട് പോകാന്‍ കഴിയണമെന്നും സഭാ നേതൃത്വം നിലപാടെടുത്തിരുന്നു. 

ENGLISH SUMMARY:

The Malankara Orthodox Syrian Church has praised Kerala Chief Minister V.D. Satheesan for openly stating that the visit of the Patriarch of Antioch had reignited tensions in the ongoing Orthodox-Jacobite Church dispute. The Church leadership said the Patriarch's decision to visit churches, including Manarcad, despite an invitation to Devalokam had cast a shadow over efforts to restore peace. It also expressed hope in Satheesan's assurance that the government would adopt a fair and impartial approach to the dispute. The Orthodox Church reiterated that the issue could be resolved through dialogue and urged both factions to avoid creating tensions in disputed churches.