സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. 960 രൂപ ഇടിഞ്ഞ് പവന് 90,400 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം. ഗ്രാമിന് 11,300 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവില ഇടിയുന്നത്. രാവിലെ പവന് 91,360 രൂപയിലാണ് വ്യാപാരം നടന്നത്. രാജ്യാന്തര വിലയിലെ ഇടിവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
നവംബര്‍ അഞ്ചിനും ആറിനുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1,07,080 രൂപ സ്വര്‍ണം പവന് ഉണ്ടായിരുന്നത്. രണ്ടാഴ്ചത്തെ തുടര്‍ച്ചയായ ഇടിവിന് േശഷം 23ന് പവന് 1080 രൂപ വര്‍ധിച്ചിരുന്നു. പക്ഷേ ഈ വര്‍ധന നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. രാജ്യാന്തര സ്വര്‍ണവില 2025 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിയുകയായിരുന്നു.