india-bloc

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും സുതാര്യമായ തിരഞ്ഞെടുപ്പും ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധ പരമ്പര തുടരുന്നു. ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ മൂന്നു മണിക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എത്തണമെന്നാണ് എംപിമാർക്ക് മല്ലികാർജുൻ ഖർഗെ നൽകിയിട്ടുള്ള നിർദ്ദേശം. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രണ്ടുതവണ കത്ത് നൽകിയിട്ടും സമയം അനുവദിക്കാത്ത സാഹചര്യത്തിലാണ് മാർച്ച്. 

21 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധി സംഘത്തെ കാണണമെന്നാണ് ആവശ്യപ്പെട്ടിരുന്നത് എങ്കിലും 10 പേരെ കാണാൻ തയ്യാറാണെന്നായിരുന്നു ആദ്യം രാഷ്ട്രപതി ഭവൻ അറിയിച്ചിരുന്നത്. പിന്നീട് മറുപടിയുണ്ടായില്ല. തുടക്കത്തിൽ ഉണ്ടാക്കിയ ആവേശം നിലനിർത്തുന്നതാകണം തുടർ പ്രതിഷേധ പരിപാടികൾ എന്ന അഭിപ്രായം സഖ്യത്തിലെ വിവിധ പാർട്ടികൾ ഉന്നയിച്ചിട്ടുണ്ട്. ഇതുവരെ കണ്ടതിലും വലിയ പ്രതിഷേധം നടക്കാനിരിക്കുന്നു എന്ന് ടിഎംസി നേതാവ് ഡെറിക് ഒബ്രിയൻ അടക്കമുള്ളവർ പ്രതികരിച്ചു.

 

ENGLISH SUMMARY:

INDIA bloc is continuing its massive protest march to Rashtrapati Bhavan to demand the resignation of Chief Election Commissioner Gyanesh Kumar and ensure transparent elections. Opposition MPs gathered at the Parliament Central Hall after the President's office failed to grant an appointment for a 21-member delegation.