വോട്ടുകൊള്ള പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണോ പ്രതിപക്ഷ സഖ്യം ? വോട്ടുകൊള്ളക്കാരെ വെറുതെ വിടില്ലെന്ന് രാഹുല്‍ ഗാന്ധിയും എത്ര ബഹളം വച്ചാലും താന്‍ തന്‍റെ ജോലിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിക്കുന്നു. പ്രതിപക്ഷം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെ നിയന്ത്രിക്കുന്നവരെയും ഗ്യാനേഷ്കുമാറിനെയും തുറന്നുകാട്ടുന്ന സമരം രാജ്യമാകെ വ്യാപിക്കുമോ ? തിരഞ്ഞെടുപ്പു പ്രക്രിയ സുതാര്യമാവണം എന്ന പ്രതിപക്ഷ ആവശ്യത്തെ ബിജെപി എതിര്‍ക്കുന്നത് എന്തിന് ? ജെന്‍ സീയടക്കം പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടികളെ ചോദ്യം ചെയ്യേണ്ടതില്ലേ ? ഭരണഘടനാസ്ഥാപനമെന്ന പദവി ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനത്തിനുള്ള ലൈസന്‍സാണോ ?വിമര്‍ശനങ്ങള്‍ ശക്തമായതോടെ മുഖ്യകമ്മിഷണര്‍ മാധ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നതെന്ത് ? പ്രതിപക്ഷം ഈ സമരത്തെ എവിടെയത്തിക്കും ? ധര്‍മേന്ദ്രപ്രധാനെപ്പോലെ ഗ്യാനേഷ് കുമാറിനും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്ത് കയ്യൊഴിയുമോ ഭരണപക്ഷം?