പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

‌തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിലായി. പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ , ഇന്‍സ്റ്റഗ്രാമിലൂ‍ടെ വിദ്യാര്‍ഥിനിയുമായി ബന്ധം സ്ഥാപിച്ചു. പിന്നീട് പെണ്‍കുട്ടി തന്‍റെ വശത്താക്കിയ ശേഷം പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് .

പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ സമ്മതത്തിന് ഇവിടെ പ്രസക്തിയില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് ഒരു ദേശിയ മാധ്യമത്തിനോട് പറഞ്ഞു.

ഈ സംഭവം കുട്ടികളുടെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങളും സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങളും ആവശ്യമാണെന്ന് ബാലാവകാശ പ്രവർത്തകർ അഭിപ്രായപ്പെടുന്നു. എന്നാൽ കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകൾ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നു എന്നത് ചർച്ചയാക്കി വിഷയം വഴിതിരിച്ചുവിടരുതെന്നും, ഇത് ഇരയെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഒരു അധ്യാപകനും കുട്ടിയും തമ്മിലുള്ള വിശ്വാസത്തിന്റെയും അതിരുകളുടെയും ലംഘനമാണ് ഇവിടെ ഗൗരവമായി കാണേണ്ടതെന്ന് ആക്ടിവിസ്റ്റുകൾ വ്യക്തമാക്കുന്നു. കുട്ടികൾക്ക് പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ ശരിയും തെറ്റും തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ മുതിർന്നവർക്ക് അതിനുള്ള ബോധം ഉണ്ടായിരിക്കണം. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള വ്യക്തിപരമായ ആശയവിനിമയങ്ങൾക്ക് സ്കൂളുകൾ കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉണ്ടാക്കണം.

ENGLISH SUMMARY:

Private school teacher in Dharmapuri has been arrested .