Image: X/ @itSachinverma
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് തായ്‌ലന്‍ഡിലെ യുവതിയെ വിവാഹം ചെയ്ത ശേഷം ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കാണ്‍പുര്‍ സ്വദേശി അറസ്റ്റില്‍. കാൺപൂരിലെ ലാറ്റോച്ചെ റോഡ് സ്വദേശിയായ ഇർഫാൻ (30) ആണ് അൻവർഗഞ്ച് പൊലീസിന്റെ പിടിയിലായത്. നാലു വര്‍ഷം മുന്‍പാണ് 25കാരിയായ തായ് യുവതി ഉപ്സോണ്‍ സോഷ്യല്‍മീഡിയയിലൂടെ ഇര്‍ഫാനെ പരിചയപ്പെടുന്നത്. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് പ്രതി യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്.
Also Read: 'നവ്യ സിനിമയിൽ എന്നെക്കാൾ പിറകെ വന്നതല്ലേ... മേയർക്ക് വിവരമില്ലാതായിപ്പോയി'; പൊട്ടിത്തെറിച്ച് കണ്ണൂർ
തായ്‌ലന്‍ഡില്‍ റസ്റ്റോറന്റ് നടത്തുകയാണ് ഉപ്സോണ്‍. കാണ്‍പുരില്‍ തുകല്‍ ബിസിനസ് ആണ് ഇര്‍ഫാന്. സൗഹൃദം പ്രണയമായി മാറിയതോടെ ഒന്നരവര്‍ഷം മുന്‍പ് ഇവര്‍ തായ് ആചാരപ്രകാരം വിവാഹിതരായി. പിന്നാലെ ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ 7-8 മാസങ്ങൾക്കുള്ളില്‍ ഇര്‍ഫാന്‍ യുവതിയിൽ നിന്ന് 60 ലക്ഷത്തോളം രൂപ കൈക്കലാക്കി.
റസ്റ്റോറന്റ് നടത്തി ലഭിച്ച വരുമാനവും കുടുംബാംഗങ്ങളോട് കടം വാങ്ങിയുമാണ് ഇര്‍ഫാന് ഉപ്സോണ്‍ ഈ തുക നല്‍കിയത്. എന്നാല്‍ പണം ലഭിച്ചതിനു പിന്നാലെ ഇര്‍ഫാന്‍ യുവതിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇര്‍ഫാനുമായി ബന്ധപ്പെടാന്‍ യുവതിയും കുടുംബാംഗങ്ങളും പലകുറി ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്നാണ് ഉപ്സോണ്‍ ഇന്ത്യയിലേക്കെത്തിയത്. ഒക്ടോബര്‍ 6ന് കാണ്‍പുരിലെ ഇര്‍ഫാന്റെ വീട്ടിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായും ഇര്‍ഫാന്‍ 12 വര്‍ഷം മുന്‍പ് വിവാഹം കഴിച്ചെന്നും മൂന്ന് മക്കളുണ്ടെന്നുമുള്ള വിവരം അറിഞ്ഞത്. എന്നാല്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ മതം മാറാന്‍ നിര്‍ബന്ധിക്കുകയും ശാരീരികമായി ഉപദ്രവിച്ചെന്നും ഉപ്സോണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു.