ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് സെപ്റ്റംബർ 22-നാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്; വാതിൽ തുറക്കാത്തതിനെ തുടർന്ന് പൊലീസെത്തി പരിശോധിക്കുകയായിരുന്നു.
ഹോട്ടല്‍ റൂമില്‍ യുവതിയുടെയും സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധനഗര്‍ സ്വദേശികളായ 27 കാരനായ റിങ്കു, 42 കാരി പിങ്കി എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലെ കൈലാഷ് ഹോട്ടലിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സെപ്റ്റംബര്‍ 22 നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ജോലി ആവശ്യത്തിനായാണ് എത്തിയതെന്നാണ് ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം വിവരമില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാതിലില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഹോട്ടല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. രാത്രി എട്ടു മണിയോടെ പൊലീസെത്തി മുറി തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിൽ സമർപ്പിച്ച ആധാർ കാർഡിൽ നിന്നാണ് റിങ്കുവിനെ തിരിച്ചറിഞ്ഞത്.
ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
ENGLISH SUMMARY:
A 27-year-old man and a 42-year-old woman were found dead inside a hotel room in Bahraich, Uttar Pradesh, on Thursday. The deceased have been identified as Rinku and Pinki, both residents of Gautam Buddha Nagar, who checked into Kailash Hotel on September 22 claiming to be on a work trip. Hotel staff alerted the police after receiving no response from the room following a breakfast order, leading officers to break down the door and discover the bodies hanging. Preliminary investigation suggests it to be a case of suicide, while the police are currently probing the exact nature of their relationship and awaiting post-mortem reports.