മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്  സുപ്രീം കോടതി നോട്ടിസ്.  ഗ്യാനേഷ് കുമാറിനും രണ്ട് കമ്മിഷണര്‍മാര്‍ക്കുമാണ് നോട്ടിസ് നല്‍കിയത്. ആരോപണങ്ങളില്‍ സുപ്രീംകോടതി മറുപടി തേടി. കമ്മിഷന്‍ നിയമം പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉത്തരവിടാനാകില്ല. വാര്‍ത്ത 100 ശതമാനമോ ഭാഗികമായോ ശരിയാകാമെന്നും ഭാഗികമായി തെറ്റാകാമെന്നും കോടതി പരാമര്‍ശിച്ചു. ഭേദഗതി വരുത്തിയ ഫോം 6ന് അംഗീകാരമില്ലെന്നും ഇക്കാര്യം വളരെ വ്യക്തമെന്നും ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേത്തു. 

 

Also read: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കേരള സര്‍ക്കാര്‍

ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യുക, വിചാരണ ചെയ്യുക, ആരോപണങ്ങളിൽ  സുപ്രീം കോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ SIT അന്വേഷണം നടത്തുക, ഏകപക്ഷീയ തീരുമാനങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹർജികൾ. 

 

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ഹർജികൾ.  രാകേഷ് കുമാർ സിങ്, അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാതി എന്നിവരാണ് ഹർജിക്കാർ.  

ENGLISH SUMMARY:

Supreme Court notice has been issued to Chief Election Commissioner Gyanesh Kumar and two other commissioners regarding allegations. The court is seeking their response to the accusations and expects adherence to commission laws, though an interim order was not granted.