Image: X

  • പ്രതിഷേധം മിഗ് 23യ്ക്കു മുകളിലും, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

പ‍ഞ്ചാബിലെ ലവ്‌ലി സര്‍വകലാശാലയിലെ പ്രതിഷേധത്തിനിടെ വ്യോമസേനയുെട മിഗ് 23യ്ക്കു മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യം പുറത്ത്. ക്യാംപസിനുളളില്‍വച്ച് വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന ആരോപണത്തെത്തുടര്‍ന്നാണ് വന്‍ പ്രതിഷേധവും അക്രമവും അരങ്ങേറിയത്. ഇന്നലെ ക്യാംപസിനുള്ളില്‍ നൂറുകണക്കിനു വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

Also Read: ലവ്‌ലി സര്‍വകലാശാല സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന; പൊലീസും നിഹാങ്കുകളും ക്യാംപസില്‍

ക്യാംപസിനുളളില്‍ പ്രദര്‍ശനത്തിനായി സ്ഥാപിച്ച വ്യോമസേനയുടെ മിഗ്-23 വിമാനത്തിന് മുകളിലും സൈനിക ടാങ്കിന് മുകളിലും കയറി മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 24നാണ് ഈ കടുത്ത പ്രതിഷേധത്തിന് അടിസ്ഥാനമായ സംഭവം നടക്കുന്നത്. ക്യാംപസിലെ ജി 3 ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയെ പുറത്തുനിന്നെത്തിയ പ്ലംബറോ നിര്‍മാണ തൊഴിലാളിയോ പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

Alsot Read: ബാങ്കുകള്‍ പ്രവര്‍ത്തിക്കും, സമരം പിന്‍വലിച്ചു; ജീവനക്കാരുടെ ആവശ്യം പരിഗണിക്കാന്‍ സമിതി

ഈ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പ്രകോപിതരായ വിദ്യാർത്ഥികൾ ക്യാംപസിനകത്തെ കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ തകർക്കുകയും സാധനങ്ങൾ കത്തിക്കുകയും ചെയ്തു. ചില കടകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജലന്ധർ-ഫഗ്വാര ദേശീയപാത വിദ്യാർത്ഥികൾ ഉപരോധിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു. 

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഫഗ്വാര എസ്.പി മേജർ സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. അതേസമയം പീഡന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിച്ച് സർവകലാശാലയുടെ സൽപേരിന് കളങ്കമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും എൽ.പി.യു അധികൃതർ വ്യക്തമാക്കി.  

LPU Campus Unrest: Students Scale MiG-23 Aircraft and Military Tanks in Protest Over Alleged Assault:

A massive student protest erupted at Lovely Professional University (LPU) in Punjab following allegations of a female student being brutally sexually assaulted inside the campus by an outsider. The victim subsequently died by suicide, sparking widespread anger and leading to violent demonstrations, vandalism, and traffic blockades on the Jalandhar-Phagwara highway. Visuals circulating on social media show protesting students climbing on top of an Indian Air Force MiG-23 aircraft and army tanks display units inside the campus to shout slogans. A Special Investigation Team (SIT) led by Phagwara SP Major Singh has been formed to investigate the incident, while LPU authorities have denied the assault allegations, claiming they are baseless rumors intended to defame the institution