strike-bank-today

AI Image

TOPICS COVERED

ഇന്ന് മുതൽ ബുധനാഴ്ച വരെ രാജ്യത്തുടനീളം നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി ഇന്നലെ രാത്രി വൈകി നടത്തിയ അടിയന്തര ചർച്ചകൾക്കൊടുവിലാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ തീരുമാനം. ഇതോടെ രാജ്യത്തെ ബാങ്കുകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും.

ജീവനക്കാരുടെ പ്രധാന ആവശ്യമായ അഞ്ച് ദിവസത്തെ പ്രവൃത്തിവാരം പരിഗണിക്കാൻ പ്രത്യേക ഉന്നതതല സമിതിക്ക് രൂപം നൽകാൻ യോഗത്തിൽ ധാരണയായി. ഇടപാടുകാർ അടക്കമുള്ളവരുമായി കൂടിയാലോചിച്ചാകും എല്ലാ ശനിയാഴ്ചകളിലുമുള്ള അവധിയിൽ അന്തിമ തീരുമാനമെടുക്കുക. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്കരണം തുടങ്ങിയ മറ്റ് ആവശ്യങ്ങളിലും തുടർചർച്ചകൾ നടക്കും.

ശനി, ഞായർ അവധികൾക്ക് പിന്നാലെ മൂന്ന് ദിവസത്തെ പണിമുടക്കും, സെപ്റ്റംബർ മുപ്പതിലെ അർദ്ധവാർഷിക കണക്കെടുപ്പും വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമാകുന്നത്.

ENGLISH SUMMARY:

The bank strike has been withdrawn following an agreement between IBA and UFBU representatives. This withdrawal comes after unions had announced a three-day strike starting Monday to press for various demands, including a five-day work week.