പ്രശസ്ത ഫൊട്ടോഗ്രഫര്‍ കൊല്ലം മോഹന്‍ അന്തരിച്ചു. മാര്‍ത്താണ്ഡത്തിന് സമീപം ട്രെയിനില്‍ നിന്ന് വീണായിരുന്നു അന്ത്യം. കേരളശബ്ദം, നാന വാരികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുടുംബസമേതം ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം കുരീപ്പുഴ മണൽ ശിവക്ഷേത്രത്തിന് സമീപമാണ് വീട്.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മുഖാമുഖം, മതിലുകൾ, അനന്തരം എന്നീ സിനിമകളിൽ ഫോട്ടോഗ്രഫര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. സൂത്രധാരൻ സിനിമയിൽ ചെറിയൊരു വേഷത്തിലും അഭിനയിച്ചു.
ഒരു കാലത്ത് കൊല്ലം മോഹന്റെ ക്യാമറയിലൊന്നു പെടാൻ അഭിനേതാക്കൾ കൊതിച്ചിരുന്നു. 45 വർഷം അദ്ദേഹം കൈകാര്യം ചെയ്ത " സിനിമയില്ല " ഫോട്ടോ കോളത്തിനു വായനക്കാർ മാത്രമല്ല നടീനടൻമാരും ഫോളോവേഴ്സ് ആയിരുന്നു. െഎഎഎഫ്കെയിൽ സജീവസാന്നിധ്യായിരുന്നു.
വളരെ ചെറുപ്പത്തിലേ ഫൊട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ ആഘോഷചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലും പൂർണിമ ജയറാമും ശങ്കറും ചേർന്നുളള ചിത്രം മലയാള സിനിമാരംഗത്ത് മായാതെ പതിഞ്ഞു. പതുക്കെ കൊല്ലം മോഹന്‍ മലയാളസിനിമയുടെ ഭാഗമായി. അമിതാഭ് ബച്ചൻ മുതൽ ധ്യാൻ ശ്രീനിവാസൻ വരെയും ശ്രീദേവി മുതൽ സാനിയ അയപ്പൻ വരെയുളളവരുടെ ചിത്രങ്ങള്‍ ആ ക്യാമറയില്‍ പതിഞ്ഞു. മോഹൻലാലിനെക്കുറിച്ച് ലെൻസിനപ്പുറം എന്ന പുസ്തകവുമെഴുതി .