**EDS: THIRD PARTY IMAGE** In this image received on Sept. 14, 2026, As part of the Indian Navy s Operational Deployment, Indian Naval Ship Mysore participated in the 4th edition of Exercise Samudra Laksamana with the Royal Malaysian Navy at Lumut, Malaysia. (Defence PRO via PTI Photo) (PTI09_14_2026_000076B)

**EDS: THIRD PARTY IMAGE** In this image received on Sept. 14, 2026, As part of the Indian Navy s Operational Deployment, Indian Naval Ship Mysore participated in the 4th edition of Exercise Samudra Laksamana with the Royal Malaysian Navy at Lumut, Malaysia. (Defence PRO via PTI Photo) (PTI09_14_2026_000076B)

  • ഇന്നലെ വൈകുന്നേരം ഒമാന് കിഴക്ക് നിന്നും 220 കിലോമീറ്റര്‍ മാറിയാണ് കൂട്ടിയിടി ഉണ്ടായത്. ഇടിയില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും നേവി വ്യക്തമാക്കി

രാജ്യാന്തര സമുദ്ര മേഖലയില്‍ പാക് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചു. അംഗീകരിക്കാനാവാത്തതും അണ്‍പ്രഫഷനലുമായ പ്രവര്‍ത്തിയാണ് പാക്കിസ്ഥാന്‍ നേവിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇന്ത്യ പ്രതികരിച്ചു. പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തിയാണ് സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്നലെ വൈകുന്നേരം ഒമാന് കിഴക്ക് നിന്നും 220 കിലോമീറ്റര്‍ മാറിയാണ് കൂട്ടിയിടി ഉണ്ടായത്. ഇടിയില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും നേവി വ്യക്തമാക്കി. 

വടക്കേ അറബിക്കടലില്‍ പതിവ് നിരീക്ഷണത്തിനിറങ്ങിയ ഇന്ത്യയുടെ യുദ്ധക്കപ്പലിലേക്ക് പാക്കിസ്ഥാന്റെ യുദ്ധക്കപ്പല്‍ വന്നിടിക്കുകയായിരുന്നു. അമിത വേഗത്തിലും ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിലുമാണ് പാക് കപ്പലെത്തിയതെന്നും അതാണ് കൂട്ടിയിടിക്ക് കാരണമായതെന്നും വക്താവ് വ്യക്തമാക്കി. പാക് നാവികസേനയുടെ നടപടി 1991 ല്‍ ഇരു രാജ്യങ്ങളും തമ്മിലെത്തിച്ചേര്‍ന്നിട്ടുള്ള കരാറിലെ ധാരണാലംഘനമാണ് നടന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

ഇന്ത്യയുടെ പ്രതിഷേധവും പ്രതികരണവും ഇസ്​ലമാബാദില്‍ അറിയിക്കുന്നതിനായി ചാര്‍ജ് ഡി അഫയേഴ്സിനോട് ആവശ്യപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് പാക് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിക്കുന്നത്. 2011 ജൂണില്‍ പാക് നാവികസേനയുടെ കപ്പലായ ബാബര്‍ ഇന്ത്യന്‍ യുദ്ധക്കപ്പലായ ഗോദാവരിയുമായി സമാനരീതിയില്‍ കൂട്ടിയിടിച്ചിരുന്നു. നിലവില്‍ കൂട്ടിയിടിച്ച കപ്പലുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂട്ടിയിടിക്ക് പിന്നാലെ കപ്പലുകള്‍ സംഭവ സ്ഥലത്ത് നിന്നും മാറ്റി. 

ENGLISH SUMMARY:

A Pakistani warship collided with an Indian Naval vessel during routine surveillance operations in international waters approximately 220 kilometers east of Oman. India strongly condemned the incident as unprofessional and unacceptable, formally summoning a Pakistani representative to register a stern diplomatic protest. The Ministry of External Affairs noted that the Pakistani ship approached at high speed without observing safety protocols, constituting a breach of the 1991 bilateral maritime agreement between the two countries. The Indian Navy confirmed that no major damage or casualties were reported during the encounter. Officials highlighted that this is the second such collision on record, following a similar June 2011 incident involving PNS Babur and INS Godavari in international waters.