gujarat-port-cargo-ships-collision

Image: x.com/IndiaCoastGuard (AI Enhanced)

ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തിന് സമീപം രണ്ട് ചരക്കുകപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. എം.വി കെമാക്സ് എംപറർ, എം.വി ട്രൂ മരിനർ എന്നീ ചരക്കുകപ്പലുകളാണ് കൂട്ടിയിടിച്ചത്. അപകട വിവരം ലഭിച്ച ഉടൻ തന്നെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ട ഒരു കപ്പലിൽ നിന്ന് 21 ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സാഹസികമായി രക്ഷപ്പെടുത്തിയതായാണ് വിവരം.

അപകടത്തിൽപ്പെട്ട എം.വി കെമാക്സ് എംപറർ എന്ന കപ്പലിൽ ആകെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 21 പേരെയും കോസ്റ്റ് ഗാർഡ് സുരക്ഷിതമായി പുറത്തെത്തിച്ചു. കപ്പലിന്റെ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 3 ജീവനക്കാർ ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്. അതേസമയം രണ്ടാമത്തെ കപ്പലില്‍ നിന്ന് ഏഴു പേരെ മാറ്റിയെന്നാണ് സൂചന.

സാങ്കേതിക തകരാറാണോ അതോ കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും, പ്രദേശത്തെ മറ്റ് കപ്പലുകളുടെ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. എണ്ണച്ചോര്‍ച്ച തടയാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A major maritime accident occurred near Kandla Port in Gujarat after two cargo ships collided in the late hours of the night. The Indian Coast Guard immediately launched an emergency rescue operation upon receiving news of the collision involving MV K-Max Emperor and MV True Mariner. Out of the 24 crew members aboard MV K-Max Emperor, 21 were dramatically rescued by the Coast Guard, while three remained on board to manage ship operations. Authorities have also safely evacuated seven crew members from the second vessel and initiated measures to prevent potential oil spills.