sriram-venkitaraman-renu-raj-sree-dhanya

36 പേരെ ഇളക്കി പ്രതിഷ്ഠിച്ച് ഐ.എ.എസ് തലപ്പത്ത് മാറ്റം. വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനംവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി. ശ്രീറാം മുൻപ് പങ്കെടുത്ത ഔദ്യോഗിക പരിപാടികളിൽ ഉയർന്ന രാഷ്ട്രീയ വിയോജിപ്പുകളും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് പുതിയ മാറ്റം. കെ. ഇമ്പശേഖര്‍ ലോട്ടറി ഡയറക്ടറും അരുണ്‍ കെ.വിജയന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും സ്നേഹില്‍ കുമാര്‍ സിങ് വ്യവസായ വകുപ്പ് ഡയറക്ടറും അര്‍ജുന്‍ പാണ്ഡ്യന്‍ കൃഷി വകുപ്പ് ഡയറക്ടറുമാവും.

കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്. തിരുവനന്തപുരം ജില്ലാ കലക്ടറായി കെ.എസ്. അഞ്ജുവിനെയും വയനാട് കലക്ടറായി വി.ചെല്‍സേസിനിയേയും നിയമിച്ചു. ശ്രീധന്യ സുരേഷ് കാസര്‍കോട് കലക്ടറാകും. എറണാകുളം ജില്ലാ കലക്ടറായ ജി.പ്രിയങ്കയ്ക്ക് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതലയും നല്‍‌കിയിട്ടുണ്ട്. തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന്റെ അധിക ചുമതല നൽകി.

മെസിയുടെ പേരില്‍ നടന്ന നികുതി വെട്ടിപ്പ് തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിവാദമായ ജി.എസ്.ടി ഇന്‍റലിജന്‍സ് തലപ്പത്തും മാറ്റമുണ്ട്. തിരുവനന്തപുരം കലക്ടറായിരുന്ന അനുകുമാരി ജി.എസ്.ടി സ്പെഷല്‍ കമ്മീഷണറാവും. മണ്ഡല മകരവിളക്ക് സീസണിന് മുന്നോടിയായി ശബരിമല എ.ഡി.എം പദവിയില്‍ ദിലീപ് കെ.കൈനിക്കരയെ നിയമിച്ചു.

വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് നിലവിലെ അധിക ചുമതലകൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ കമ്മിഷണറുടെ ചുമതലകൂടി നൽകി. പൊതുമരാമത്ത് വകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ.വിനോദിന് നിലവിലെ അധിക ചുമതലകൾക്ക് പുറമെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടറുടെ ചുമതലകൂടി നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡി. ധർമലാശ്രീക്ക് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല.

വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടറായ ഡോ. ബിനു ഫ്രാൻസിസിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറാക്കി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ. കെ. ഹരികുമാർ സിവിൽ സപ്ലൈസ് ആന്റ് കൺസ്യൂമർ അഫയേഴ്സ് കമ്മിഷണർ. സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, വയോജന ക്ഷേമ വകുപ്പ് ഡയറക്ടർ എന്നീ തസ്തികകളുടെ അധിക ചുമതല. തൊഴിൽ കമ്മിഷണർ സഫ്ന നസറുദ്ദീറിന് എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറുടെ ചുമതല. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ സ്ഥാനത്തുനിന്ന് ഒഴിവാക്കി.

ധനവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സചിൻ കുമാർ യാദവിനെ ഐടി മിഷൻ ഡയറക്ടറാക്കി. ഐടി മിഷൻ ഡയറക്ടറായ സന്ദീപ് കുമാർ ധനകാര്യ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി. ജിഎസ്ടി വകുപ്പ് അഡീഷനൽ കമ്മിഷണറായ മുഹമ്മദ് ഷെഫീഖ് റവന്യു ഒഎസ്ഡി –ജോയിന്റ് സെക്രട്ടറി. നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ ഭക്ഷ്യസുരക്ഷാ കമ്മിഷണർ. കായിക യുവജനക്ഷേമ ഡയറക്ടർ എം.സി. റെജിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ. ലാൻഡ് ബോർഡ് സെക്രട്ടറി സാബിൻ സമീദ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടറായ മിസൽ സാഗർ ഭാരത് ഫിഷറീസ് ഡയറക്ടർ. വ്യവസായ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സമീർ കിഷൻ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും എൻട്രൻസ് പരീക്ഷാ കമ്മിഷണറും.

ENGLISH SUMMARY:

The Kerala government has executed a major administrative reshuffle involving 36 IAS officers across key departments and district collectorates. Sreeram Venkitaraman has been transferred from the Agricultural Department to serve as the Joint Secretary of the Forest Department. Significant updates include new Collector appointments, with KS Anju assigned to Thiruvananthapuram, V Chelsasini to Wayanad, and Sreedhanya Suresh taking charge in Kasaragod. Additionally, former Thiruvananthapuram Collector Anukumari has been appointed GST Special Commissioner following controversies surrounding tax evasion oversight, while Dileep K Kainikkara takes over as Sabarimala ADM ahead of the pilgrimage season.