ജമ്മു കശ്മീര്‍ പ്രദേശങ്ങളില്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ഭീകരര്‍ പോണ്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. പോണ്‍ സൈറ്റില്‍ ചാറ്റ് ചെയ്യാനായി സംവിധാനം നല്‍കി ഇതുവഴി യുവാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭീകരസംഘടനയിലേക്ക് ആകര്‍ഷിപ്പിക്കുന്നതാണ് രീതി.‌

പാക് ഭീകരസംഘടനകളും പാക് ഇന്‍റര്‍ സര്‍വീസ് ഇന്‍റലിജന്‍സും സൈറ്റുകള്‍ സമാനമായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യുവാക്കള്‍ക്ക് ചാറ്റിങ്ങിന് ശേഷം പ്രത്യേക സ്ഥലത്ത് സംഗമത്തിന് എത്തിച്ചേരാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് എത്തിച്ചേരുന്ന യുവാക്കളെ ഭീകരര്‍ പിടികൂടി സംഘടനയില്‍ ചേര്‍ക്കുന്നതാണ് രീതി.
വിവാദങ്ങള്‍ക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖില്‍ എന്‍ആര്‍ഡിയുടെ മുന്‍ ഭാര്യ...

ഇതിനോടകം പല സൈറ്റുകളും രാജ്യത്ത് നിരോധിച്ചു കഴിഞ്ഞെങ്കിലും വിപിഎന്‍ പോലുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ഈ സൈറ്റുകള്‍ ആക്സസ് ചെയ്യാം. 

പോണ്‍ സൈറ്റുകളായി മാത്രമല്ല, വിപിഎന്‍ സേവന കമ്പനികളെന്ന വ്യാജേനയും ഭീകരര്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. വിയറ്റ്നാമിലും ചൈനയിലും ഇറ്റലിയിലും വരെ വികസിപ്പിച്ചെടുത്ത ചില ആപ്പുകള്‍ വഴിയും ഇത് നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

സിം പോലും വേണ്ട ഇത്തരം ആപ്പുകള്‍ വഴി ചാറ്റ് ചെയ്യാന്‍ എന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു. ഫൈവ് ജിയും സിക്സ് ജിയും ചര്‍ച്ചയാകുന്ന കാലത്ത് ടുജി ഉപയോഗിച്ച് വരെ ഇത്തരം ആപ്പുകളില്‍ ചാറ്റ് ചെയ്യാനാകും. നമ്പറോ സിമ്മോ വേണ്ട. ഫോണിന് ചാര്‍ജുണ്ടായാല്‍ മതി. മുന്‍പ് ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി ഇത്തരം രീതി ഭീകരര്‍ പിന്തുടര്‍ന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. 

ENGLISH SUMMARY:

Terrorists in Jammu Kashmir are using porn sites to radicalize and recruit youth into their organizations. These platforms offer chat functionalities where individuals are lured or coerced into joining extremist groups, raising significant concerns.