ഇ–20 പെട്രോളിനായി വന്‍തോതില്‍ കരിമ്പ് ശേഖരണം തുടങ്ങിയതോടെ പഞ്ചസാര ക്ഷാമത്തിലേക്ക് രാജ്യം കടക്കുമോ എന്ന ആശങ്ക. വരുംദിനങ്ങളില്‍ പഞ്ചസാരയ്ക്ക് വില വര്‍ധിച്ചേക്കാമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എഥനോള്‍ നിര്‍മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ കരിമ്പ് വന്‍തോതില്‍ ഇന്ധനനിര്‍മാണത്തിനായി പെട്രോള്‍ കമ്പനികള്‍ സംഭരിച്ചുവയ്ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ പഞ്ചസാര കയറ്റുമതി ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയതും സംഭവത്തിന്‍റെ ഗൗരവം വ്യക്തമാക്കുന്നതാണ്. 

പഞ്ചസാരയ്ക്ക് 100 ശതമാനം ഇറക്കുമതി തീരുവ കുറയ്ക്കാന്‍ പദ്ധതിയുടുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കേരളത്തില്‍ ഓണം വരുന്നത് പോലത്തന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉല്‍സവസീസണാണ്. വന്‍തോതില്‍ പഞ്ചസാര വില്‍പ്പന നടക്കുന്ന സമയമാണിത്. ഇന്ധനത്തിനായി കരിമ്പ് വഴിമാറിപ്പോകുന്നതോടെ ഇന്ധന, ഭക്ഷ്യ വില എങ്ങനെ തുലനത്തിലാകും എന്നുള്ള ആശങ്കയും ഉയരുന്നുണ്ട്. 

ഇന്ത്യയില്‍ ഏറ്റവുമധികം പഞ്ചസാര ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍. ആഗസ്റ്റ് തുടക്കത്തോടെ 100 കിലോ പഞ്ചസാരയ്ക്ക് 20 ശതമാനമാണ് ഇവിലെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റില്‍ രാജ്യത്തെ റെക്കോഡ് വിലയായ 5350 ഇവിടെ 100 കിലോ പഞ്ചസാരയ്ക്ക് വില ഈടാക്കി. ഇന്ത്യയില്‍ ശരാശരി കിലോയ്ക്ക് 52 രൂപ ആയിരുന്നപ്പോഴാണ് ഈ വിലവര്‍ധന.

റസ്റ്ററന്‍റിലിരുന്ന് യുവതിയുടെ നഖംവെട്ട്; മുറിച്ച കഷണങ്ങള്‍ ടേബിളില്‍; അറപ്പുളവാക്കുന്ന ദൃശ്യം...

പഞ്ചാബടക്കം സംസ്ഥാനങ്ങളില്‍ കിലോ പഞ്ചസാരയ്ക്ക് 65 രൂപയായി വില വര്‍ധിച്ചിരുന്നു. സമാനമായ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും പഞ്ചസാര വില വര്‍ധിച്ചത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:

The sugar crisis in India is intensifying as sugarcane is being diverted for ethanol production, leading to concerns about a significant sugar shortage and price hikes. This diversion, coupled with India's ban on sugar exports, is creating a dual impact on fuel and food prices, especially during peak festival seasons.