രാജ്യത്തെ ധാതു ഖനന മേഖലയില്‍ സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണം പൂർണമായി എടുത്തു കളയാൻ കേന്ദ്ര സർക്കാർ. ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ച ഖനി ധാതു വിപുലീകരണ നിയന്ത്രണ ഭേദഗതി ബില്‍ ഇതിനു വഴിയൊരുക്കും. അനിയന്ത്രിത ഖനനത്തിനും കൂടുതൽ സ്വകാര്യവൽക്കരണത്തിനും കാരണമാകുമെന്ന വിമർശനവും ഉയർന്നു. കേരളത്തെ അടക്കം ഇത് പ്രതികൂലമായി ബാധിക്കും. Read Also: സിംപിള്‍ സാരി; പക്ഷേ കയ്യില്‍ ലക്ഷങ്ങളുടെ മുതല്‍; ബാഗ് മുതല്‍ കുട വരെ വൈറല്‍!

ലൈസന്‍സ് വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതും ധാതു ഖനന ഭൂമിയുടെ നിയന്ത്രണം പൂര്‍ണമായി കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാവുകയും ചെയ്യുന്ന വിധത്തിലാണ് ഖനി ധാതു വിപുലീകരണ നിയന്ത്രണ ഭേദഗതി ബില്‍. നിലവില്‍ ധാതുഖനി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്കാണ്. ലീസ് തുകയും നികുതിയും അടക്കം ലഭിക്കുന്നതും സംസ്ഥാനങ്ങൾക്കു തന്നെ. 

ബില്‍ നിയമമായാല്‍ ഇത് പൂര്‍ണമായി കേന്ദ്രസര്‍ക്കാരിന്‍റെ കയ്യിലാവും. ഇതുവഴി സ്വകാര്യ കമ്പനികള്‍ക്കും വിദേശ കമ്പനികള്‍ക്കും ഖനനാനുമതി നല്‍കാന്‍ കേന്ദ്രത്തിന് സാധിക്കും. കരിമണൽ ഉൾപ്പെടെ വൻതോതിൽ ധാതു സമ്പത്തുള്ള കേരളത്തിന് നിയമം തിരിച്ചടിയാണ്.  അനിയന്ത്രിതമായ ഖനനാനുമതിയാണ് മറ്റൊരു വെല്ലുവിളി. Read Also: 8.20% പലിശ; ബാങ്കിനെ വെല്ലുന്ന നേട്ടം; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ നിക്ഷേപിക്കും മുന്‍പ് അറിയാം

ഒരു പ്രത്യേക ധാതുവിന്‍റെ ഖനനത്തിനായി ലീസിന് നല്‍കിയ ഭൂമിയില്‍ മറ്റ് ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ പുതിയ ലൈസന്‍സ് ഇല്ലാതെ തന്നെ ഖനനം നടത്താമെന്ന് ബില്ലില്‍ പറയുന്നു. അതില്‍ തന്നെ ലിഥിയം, ഗ്രാഫൈറ്റ്, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയ നിര്‍ണായക ധാതുക്കള്‍ ആണെങ്കില്‍ അധിക തുകയും നല്‍കേണ്ടതില്ല. വനഭൂമിയിലും തീരദേശത്തും ഖനനം നടത്താം എന്നത് പരിസ്ഥിതിയേയും പ്രതികൂലമായി ബാധിക്കും

പ്രധാന ധാതുക്കള്‍ക്കായി അനുവദിച്ച ലൈസന്‍സ് ഉപയോഗിച്ച് അപ്രധാന ധാതുക്കള്‍ ഖനനം ചെയ്യാം. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഖനനം നടത്തുന്ന കമ്പനികള്‍ക്ക് 50 ശതമാനം മാത്രമെ വില്‍ക്കാന്‍ പാടു എന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു.

ENGLISH SUMMARY:

Central government's mineral mining regulation amendment bill aims to remove state control over mineral mining. This bill will allow the central government to grant mining permits to private and foreign companies, raising concerns about unregulated mining and increased privatization.