AI Generated Image
പെണ്‍കുട്ടികള്‍ക്കുള്ള ദീര്‍ഘകാല നിക്ഷേപത്തിന് റിസ്ക് കുറഞ്ഞ മാര്‍ഗമാണ് സുകന്യ സമൃദ്ധിയോജന. പോസ്റ്റ് ഓഫീസ് വഴി നടപ്പിലാക്കുന്ന പദ്ധതിക്ക് 8.20 ശതമാനം പലിശയാണ് ലഭിക്കുന്നത്. പല ബാങ്കുകളുടെയും സ്ഥിര നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍. എന്നാല്‍ ആര്‍ക്കൊക്കെ അക്കൗണ്ട് ആരംഭിക്കാനാകുമെന്ന് നോക്കാം.
10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണ് സുകന്യ സമൃദ്ധി യോജന. കുട്ടിയുടെ രക്ഷിതാക്കള്‍ക്കോ ലീഗല്‍ ഗാര്‍ഡിയനോ അക്കൗണ്ട് ആരംഭിക്കാം. ഒരു കുടുംബത്തില്‍ നിന്നും രണ്ടു അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇരട്ടകുട്ടികളാണെങ്കില്‍ ഇതില്‍ ഇളവ് ലഭിക്കും. ഇന്ത്യയില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സുകന്യ സമൃദ്ധി അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടെങ്കിലും വിദേശത്ത് താമസിക്കുന്ന പെൺകുട്ടികളുടെ പേരിൽ പുതിയതായി അക്കൗണ്ട് ആരംഭിക്കാനാകില്ല.
ഇഎംഐ മുടങ്ങിയാല്‍ ഫോണ്‍ ചെയ്യാന്‍ പറ്റില്ല! ഫോണ്‍ ലോക്ക് ചെയ്യുന്നതില്‍ പുതിയ ആര്‍ബിഐ നിയമം
അക്കൗണ്ട് ആരംഭിച്ച ശേഷം വിദേശത്തേക്ക് പോയാല്‍ ഇക്കാര്യം സുകന്യ സമൃദ്ധി യോജന അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിനെയോ ബാങ്കിനെയോ അറിയിക്കണം. ഈ മാറ്റം അക്കൗണ്ടിനെയും പലിശയെയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ച് ബാങ്കോ പോസ്റ്റ് ഓഫീസോ തീരുമാനമെടുക്കും.
ബാങ്കില്‍ എഫ്.ഡിയുണ്ടോ? നിയമം മാറിയത് അറിഞ്ഞില്ലേ...; പലിശ നിരക്കില്‍ മാറ്റം ഇങ്ങനെ
ഉയര്‍ന്ന പലിശയും നികുതിയില്ലാത്ത റിട്ടേണുമാണ് നിക്ഷേപത്തെ ആകര്‍ഷകമാക്കുന്നത്. നിലവില്‍ 8.20 ശതമാനം പലിശയാണ് പദ്ധതിക്ക് ലഭിക്കുക. ഈ പലിശ സാമ്പത്തിക വര്‍ഷത്തിന്‍റെ ഓരോ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കും. കുറഞ്ഞ നിക്ഷേപം 250 രൂപയാണ്. ഒരു സാമ്പത്തിക വര്‍ഷം 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അക്കൗണ്ട് ആരംഭിച്ച ദിവസം മുതല്‍ 15 വര്‍ഷത്തേക്ക് നിക്ഷേപിക്കണം. 21 വര്‍ഷം വരെ അക്കൗണ്ട് തുടരണം. നിക്ഷേപം നിര്‍ത്തിയാലും പലിശ ലഭിക്കുന്നത് തുടരും.
ഇന്നു വാങ്ങണോ കാത്തിരിക്കണോ...? സ്വര്‍ണ വില 2320 രൂപ കൂടി; സംഭവിക്കുന്നത് എന്ത്?
നിക്ഷേപിക്കുന്ന തുകയ്ക്കും കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്കും പലിശ വേണ്ടെന്നതാണ് സുകന്യ സമൃദ്ധിയോജനയുടെ പ്രത്യേകത. എന്നാല്‍ നിക്ഷേപം ഇടയ്ക്കിടെ പിന്‍വലിക്കാന്‍ സാധിക്കില്ല. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുകയോ പത്താം തരം പഠന പൂര്‍ത്തിയാകുകയോ ചെയ്താല്‍ 50 ശതമാനം വിദ്യാഭ്യാസ ചെലവിനായി പിന്‍വലിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫീസ് രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ മാത്രമെ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.