AI Generated Image
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിയമങ്ങളില്‍ മാറ്റം വരുത്തി ആര്‍ബിഐ. ഒരേ തുകയുടെ നിക്ഷേപങ്ങൾക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാൻ പാടില്ലെന്നാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം. ബാങ്കുകളിലെ പണലഭ്യത (Liquidity Risk Profile) അനുസരിച്ച് ബൾക്ക് നിക്ഷേപങ്ങൾക്ക് വെവ്വേറെ പലിശനിരക്കുകൾ വാഗ്ദാനം ചെയ്യാമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. 2025 ഒക്ടോബർ 1 മുതൽ മാറ്റങ്ങള്‍ നിലവിൽ വരും.
നാലു ദിവസമായി വിലയില്‍ കാര്യമായ അനക്കമില്ല; സ്വര്‍ണത്തിന് എന്തുപറ്റി?
ഓരോ പ്രവൃത്തിദിവസവും പലിശനിരക്കിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ അത് രാവിലെ തന്നെ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തണം. ഒരേ ബാങ്കിന്റെ വിവിധ ശാഖകളിൽ ഒരേ തരം നിക്ഷേപങ്ങൾക്ക് വെവ്വേറെ പലിശനിരക്കുകൾ ഈടാക്കാൻ പാടുള്ളതല്ല. ഇതോടെ റീട്ടെയിൽ നിക്ഷേപകര്‍ക്ക് നിക്ഷേപ നിരക്കുകൾ കൂടുതൽ സുതാര്യതയും ഏകീകൃതവുമാകും.
രണ്ടുപേര്‍ ഒരേതുക ഒരേ ബാങ്കിന്‍റെ വ്യത്യസ്ത ബ്രാഞ്ചുകളില്‍ ഒരേ ദിവസം നിക്ഷേപിച്ചാല്‍ ഒരേ പലിശ നിരക്ക് നല്‍കണമെന്നാണ് ആര്‍ബിഐ പറയുന്നത്. ബള്‍്ക് നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ ബള്‍ക്ക് നിക്ഷേപങ്ങളുടെ കാര്യത്തില്‍ നിക്ഷേപങ്ങൾക്കമേലുള്ള ഡീഫറൻഷ്യൽ റൺ-ഓഫ് നിരക്ക് പരിഗണിച്ച് വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യാനുള്ള സ്വാതന്ത്ര്യം ബാങ്കിന് ഉണ്ടായിരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. മൂന്നു കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളാണ് ബള്‍ക്ക് ഡെപ്പോസിറ്റ്. റീജിയണല്‍ റൂറല്‍ ബാങ്കുകളില്‍ ഒരു കോടി രൂപയാണ് ബള്‍ക്ക് ഡെപ്പോസിറ്റിന്‍റെ പരിധി.
എഥനോളില്ലാത്ത പെട്രോള്‍ ലീറ്ററിന് ഡല്‍ഹിയില്‍ 125 രൂപ നല്‍കേണ്ടി വരും; കേന്ദ്ര സര്‍ക്കാര്‍
പുതുക്കിയ മാർഗനിര്‍ദേശം നടപ്പിലാക്കുന്ന ഒക്ടോബർ 1 മുതൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിൽ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ തീരുമാനിക്കുന്നത് ലിക്വിഡിറ്റി, ഫണ്ട് ആവശ്യകത, വിപണി സാഹചര്യം എന്നിവ പരിഗണിച്ചണ്. പുതിയ മാര്‍ഗ നിര്‍ദേശം ഇവയെ ബാധിക്കുന്നതല്ല. അതിനാല്‍ പലിശ നിരക്ക് ഉടനെ മാറാന്‍ സാധ്യതയില്ല.