Image Credit: X@venkymama100
ക്രിക്കറ്റ് തിരക്കൊഴിഞ്ഞ് ഇടവേളയില്‍ റിസര്‍വ് ബാങ്ക് ഓഫീസില്‍ ജോലിക്കെത്തി ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍. ആര്‍ബിഐയില്‍ അസിസ്റ്റന്‍റ് മാനേജരായ ഇഷാന്‍ പാട്ന ഓഫീസിലാണ് കഴിഞ്ഞ ദിവസം എത്തിയത്. ജീവനക്കാര്‍ക്കൊപ്പം ഫോട്ടോയെടുക്കുന്ന ഇഷാന്‍ കിഷന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ വൈറലാണ്. കഴുത്തില്‍ ആര്‍ബിഐ ഐഡി കാര്‍ഡ് ധരിച്ചാണ് ഇഷാന്‍ കിഷന്‍ ചിത്രത്തിലുള്ളത്.
രോഹിത് ശര്‍മയില്‍ കൈപൊള്ളി; ഈ മാസത്തോടെ അഗാര്‍ക്കറിന്‍റെ കസേര തെറിക്കും
2017 ല്‍ സ്പോര്‍ട്സ് ക്വാട്ടയിലാണ് ഇഷാന്‍ ആര്‍ബിഐയിലെത്തുന്നത്. അസിസ്റ്റന്‍റ് മാനേജര്‍ തസ്തികയിലായിരുന്നു നിയമനം. ഡിവൈ പാട്ടീല്‍ ട്രോഫി പോലുള്ള ടൂര്‍ണമെന്‍റുകളില്‍ ആര്‍ബിഐയ്ക്കായും ഇഷാന്‍ കളിച്ചിട്ടുണ്ട്. ഗ്രേഡ് എ ലെവല്‍ ജീവനക്കാരനായ ഇഷാന്‍ കിഷന് 45000 രൂപ മുതല്‍ 49000 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. ആനുകൂല്യങ്ങളും അലവൻസുകളും ചേർക്കുമ്പോൾ ശമ്പളം 90,000 നും 115,000 നും ഇടയിലാണ് ആകെ ശമ്പളം.
ഇംഗ്ലണ്ടിനെതിരെയ പരമ്പരയിലാണ് ഇഷാന്‍ കിഷന്‍ അവസാനം കളിച്ചത്. ട്വന്‍റി 20 പരമ്പരയിലും ഏകദിനത്തിലും ഇഷാന്‍ കളിച്ചു. അഞ്ചു ട്വന്‍റി 20യില്‍ നിന്നായി 122 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. രണ്ടു മല്‍സരങ്ങള്‍ കളിച്ച ഇഷാന്‍ കിഷന്‍ 15 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനമാണ് രണ്ടു ടെസ്റ്റ് മല്‍സരങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ ടെസ്റ്റ് ടീമില്‍ കളിക്കാത്ത താരങ്ങള്‍ക്കിത് ഇടവേളയാണ്.