AI Generated Image

AI Generated Image

TOPICS COVERED

  • ഓഗസ്റ്റ് പിറന്നതിന് ശേഷം സ്വര്‍ണ വിലയില്‍ കാര്യമായ ചലനം കാണാനില്ല. രാജ്യാന്തര വില മാറ്റമില്ലാതെ തുടരുന്നതാണ് ഇതിനു കാരണം.

കേരളത്തിലെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,200 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഓഗസ്റ്റ് പിറന്നതിന് ശേഷം സ്വര്‍ണ വിലയില്‍ കാര്യമായ ചലനം കാണാനില്ല. രാജ്യാന്തര വില മാറ്റമില്ലാതെ തുടരുന്നതാണ് ഇതിനു കാരണം. 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,845 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8450 രൂപയിലും 9 കാരറ്റ് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5450 രൂപയിലുമെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഈ വിലയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 1.20 ലക്ഷം രൂപയോളം വേണം. 10 ശതമാനം പണിക്കൂലിയിലുള്ള നിരക്കാണിത്.  

ഇറാനില്‍ ബോംബിങ്; ഇവിടെ ട്രേ‍ഡിങ്; ഓഹരി വിപണിയില്‍ കൃത്രിമം കാട്ടി; ട്രംപിന്‍റെ കൂട്ടാളികള്‍ക്ക് എതിരെ ആരോപണം

ജൂലൈ 31 ന് 1,06,040 രൂപയിലായിരുന്നു സ്വര്‍ണ വില. ജൂലൈ ഒന്നിന് 280 രൂപ കുറഞ്ഞ് 1,05,760 രൂപയിലെത്തി. സ്വര്‍ണ വില പിന്നീട് തിങ്കളാഴ്ച വരെ ഇതേ വിലയില്‍ തുടര്‍ന്നു. ഇന്ന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയിലാണ് വില. വെള്ളിയാഴ്ച ഔൺസിന് 4,043 ഡോളറിൽ ക്ലോസ് ചെയ്ത രാജ്യാന്തര സ്വർണവില ഇന്നലെ 4,078 ഡോളറിലേക്കും ഇന്ന് 4,055 ഡോളറിലേക്കും എത്തി. ഈ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലെ വിലയിലും പ്രതിഫലിക്കുന്നത്. 

യു.എസ്– ഇറാന്‍ സംഘര്‍ഷത്തിലെ ചലനങ്ങളും യു.എസ് തൊഴില്‍ കണക്കിലെ സൂചനകളുമാണ് അടുത്ത ദിവസങ്ങളില്‍ സ്വര്‍ണ വിലയുടെ ഭാവി നിശ്ചയിക്കുക. ചർച്ചകൾ പുരോഗമിക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇറാനുള്ള അവസാന അവസരം ഇതാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍ അറിയിച്ചത് യുദ്ധം എന്ന് അവസാനിക്കുമെന്നതില്‍ അനിശ്ചിതത്വം ഉണ്ടാക്കുന്നു. 

എഥനോളില്ലാത്ത പെട്രോള്‍ ലീറ്ററിന് ഡല്‍ഹിയില്‍ 125 രൂപ നല്‍കേണ്ടി വരും; കേന്ദ്ര സര്‍ക്കാര്‍

യു.എസ് തൊഴില്‍ കണക്കുകള്‍ ഇന്ന് പുറത്തുവരും. ഇത് ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നയത്തെ സ്വാധീനിക്കുന്ന ഘടകമാണ്. കഴിഞ്ഞ ദിവസം നടന്ന ഫെഡ് യോഗത്തില്‍ പലിശ നിരക്ക് മാറ്റം വരുത്തിയിരുന്നില്ല. അതേസമയം, യുഎസ് സെൻട്രൽ ബാങ്കിന്‍റെ പണനയ അവലോകന യോഗങ്ങളുടെ എണ്ണം കുറയ്ക്കുന്ന കാര്യം ചെയർമാൻ കെവിൻ വാർഷ് പരിഗണിക്കുന്നതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. ഇത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡോളറിനുള്ള ഡിമാന്‍ഡ് ഉയര്‍‌ത്തും. 

ഇനി എങ്ങോട്ട്? 

സ്വര്‍ണത്തിന് ഇനി നല്ലകാലമാണോ? ആഭരണം വാങ്ങാനിരിക്കുന്നവരെ സന്തോഷിപ്പിക്കുന്നതാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സ്വര്‍ണ വില ഒക്ടോബര്‍– ഡിസംബര്‍ സമയത്ത് 4,500 ഡോളറായി ഉയരുന്നതിന് മുന്‍പ് അടുത്ത ഒരു മാസത്തിനുള്ളിൽ കുറയുമെന്നാണ് സിറ്റി റിസർച്ചിലെ വിശകലന വിദഗ്ധർ പറയുന്നത്. റോയിട്ടേഴ്സ് സര്‍വെ പ്രകാരം 2026ല്‍ സ്വർണത്തിന്റെ മീഡിയൻ പ്രവചനം 4,509 ഡോളറാണ്. മൂന്ന് മാസം മുമ്പ് ഇത് 4,916 ഡോളറായിരുന്നു. കഴിഞ്ഞ 11 പാദങ്ങളിൽ ആദ്യമായാണ് സ്വര്‍ണത്തിന്‍റെ പ്രവചനം കുറയ്ക്കുന്നത്.

ENGLISH SUMMARY:

Gold prices in Kerala experienced a slight dip, dropping by Rs 160 to reach Rs 1,05,600 per sovereign amidst stable international market trends. The current domestic market behavior is largely influenced by global factors, including ongoing US-Iran tensions and upcoming US employment data affecting Federal Reserve policies. Analysts note that while short-term dips may offer a favorable window for buyers, global forecasts still point toward a potential rise to $4,500 by the end of the year. Despite a slight downward revision in long-term median price projections for 2026 by Reuters, gold remains a focal point for both buyers and investors.