പരസ്പര സമ്മതത്തോടെ വിവാഹം കഴിച്ചവരുടെ ജീവിതത്തിൽ പൊലീസ് ഇടപെടരുതെന്ന് അലഹാബാദ് ഹൈക്കോടതി. വിവാഹം അന്വേഷിക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ദമ്പതികൾക്കെതിരായ എഫ്‌ഐആർ കോടതി റദ്ദാക്കി. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലായിരുന്നു പൊലീസ് കേസ്. 

പ്രായപൂർത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിക്കണം, ആരോടൊപ്പം ജീവിക്കണം എന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കേസുകളിൽ പൊലീസ് അന്വേഷണം നടത്തുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും കോടതി വിമർശിച്ചു. 

സമ്മതത്തോടെ വിവാഹം കഴിച്ച യുവദമ്പതികളെ പിന്തുടരുന്നതിന് പകരം യഥാർഥ കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്തമെന്നും കോടതി ഓർമിപ്പിച്ചു. ഇത്തരം കേസുകളിൽ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കാൻ സംസ്ഥാന പൊലീസ് നേതൃത്വം നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. 

ENGLISH SUMMARY:

The Allahabad High Court has ruled that police have no authority to investigate or interfere in the lives of adults who marry out of mutual consent. While quashing a police case based on a kidnapping complaint involving a woman who had married of her own free will, the court emphasized that choosing whom to marry and live with is a constitutionally guaranteed fundamental right for every adult.The court strongly criticized police actions in such cases, terming these investigations an abuse of the legal process. Reminding the authorities that their primary responsibility is to investigate actual crimes rather than pursuing consenting couples, the court directed the state police leadership to take concrete measures to stop unnecessary interference in consensual marriages.