gen-z-swiggy

TOPICS COVERED

ഡല്‍ഹിയിലെ സമരകേന്ദ്രത്തിലേക്ക് അജ്ഞാതരില്‍ നിന്നും ഭക്ഷണ പൊതികളുടെ പ്രവാഹം. സ്വിഗിയില്‍ നിന്നും നിന്നും നിരവധി ഓര്‍ഡറുകളാണ് ജന്തര്‍ മന്ദറിലേക്ക് വരുന്നത്. ബോംബെ, ബിഹാര്‍ തുടങ്ങി വിദൂര സ്ഥലങ്ങളില്‍ നിന്നുമാണ് ഇവിടേക്ക് ഭക്ഷണവും വെള്ളവും ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 

ഇന്ത്യയ്​ക്ക് പുറത്ത് നിന്നുപോലും ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് ഓര്‍ഡറുകള്‍ വരുന്നുണ്ട്. 'ജന്തർ മന്തറിൽ പോയി സഹോദരന്മാർക്ക് കൊടുക്കൂ'. അത് ആരുടേതാണെന്ന് എനിക്കറിയില്ല, പക്ഷേ ഇവിടെ പ്രതിഷേധിക്കുന്ന സഹോദരന്മാർക്ക് ചായ കൊടുക്കാൻ അവർ എന്നോട് പറഞ്ഞു,' സ്വിഗി ഏജന്‍റ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണ പൊതികള്‍ക്ക് നന്ദി പറഞ്ഞ സിജെപി പാര്‍ട്ടി ആവശ്യത്തിലധികമായെന്നും ഇനിയാരും ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുക്കരുതെന്നും എക്സില്‍ കുറിച്ചു. 

നീറ്റുള്‍പ്പടെയുള്ള മല്‍സരപ്പരീക്ഷകളിലെ ക്രമക്കേടിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്നാണ് വിദ്യാര്‍ഥികളും സിജെപിയും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൂടി രാജി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സമാനതകളില്ലാത്ത പ്രതിഷേധമാണ് ഡല്‍ഹി രണ്ട് ദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്.

ENGLISH SUMMARY:

Anonymous well-wishers are sending a continuous stream of food packets and water to student protesters at Jantar Mantar via delivery platforms like Swiggy. Deliveries are being ordered from various parts of India—including Mumbai and Bihar—as well as internationally to support the demonstrating youth. Swiggy delivery agents reported receiving instructions to distribute items like tea and meals directly to the protesting "brothers and sisters." While expressing gratitude for the overwhelming support, the protesting group requested people to stop placing further orders, as they currently have more than enough supplies.