കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന ജെന്‍ സി പ്രക്ഷോഭത്തിന് നാള്‍ക്കുനാള്‍ പിന്തുണയേറി വരികയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമേ സിനിമാ, സാമൂഹിക, സാഹിത്യ മേഖലകളില്‍ നിന്നും സമരത്തിന് പിന്തുണയര്‍പ്പിച്ച് നിരവധി പേര്‍ ജന്തര്‍ മന്തറിലേക്ക് എത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മലയാളത്തിന്‍റെ യുവതാരം ഹാഷിറും സമരത്തെ പിന്തുണക്കുകയാണ്. സോഷ്യല്‍ മീഡിയ റീലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ ഹാഷിര്‍ വാഴ 2 വലിയ ഹിറ്റായിരുന്നു. ഡല്‍ഹിയിലെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന പോസ്റ്റുകള്‍ ഹാഷിര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. 'ഇന്ത്യ ചോദ്യങ്ങള്‍ ചോദിക്കട്ട, ഞങ്ങളെ നിശബ്ദരാക്കരുതെ'ന്ന പോസ്റ്റും താരം ഷെയര്‍ ചെയ്തു.
'നിങ്ങള്‍ ഏത് പാര്‍ട്ടിയുമായിക്കോട്ടെ, എന്നാല്‍ രാജ്യത്തെക്കാളേറെ ഒരു പാര്‍ട്ടിയോട് വിശ്വസ്തതയുണ്ടാവുന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുന്നത് ബഹുമാനമില്ലാത്തതുകൊണ്ടല്ല, അത് പൗരാവകാശമാണ്. ജനപ്രതിനിധികള്‍ ദൈവങ്ങളല്ല, രാജ്യത്തെക്കാള്‍ വലുതല്ല ഒരു പാര്‍ട്ടിയും' എന്നിങ്ങനെയുള്ള എഴുത്തുകള്‍ ഹാഷിര്‍ പങ്കുവച്ചു. ഹാഷിര്‍ ഗ്യാങ്ങിലുള്ള അലന്‍, വിനായക് എന്നിവരും ജെന്‍സി സി പ്രക്ഷോഭത്തെ പിന്തുണച്ച് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പിന്തുണച്ചും പൊലീസ് അതിക്രമങ്ങളെ വിമര്‍ശിച്ചും മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അവതാരക രഞ്ജിനി ഹരിദാസ് സമര സ്ഥലത്ത് എത്തുകയും പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തിരുന്നു.