cjp

സിജെപി സമരവേദിയിൽനിന്ന് പൊലീസ് നീക്കിയ സോനം വാങ്ചുക് ആശുപത്രിയിലും നിരാഹാരം തുടരുന്നു.  സഫ്ദർജങ് ആശുപത്രിയിൽ വിശ്വാസമില്ലെന്നും വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.  സിജെപി പ്രഖ്യാപിച്ച പാർലമെന്‍റ് മാർച്ചിന് സുരക്ഷാകാരണങ്ങളാൽ അനുമതി നൽകാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 

സിജെപി സമരവേദിയിൽനിന്ന് ബലമായി അറസ്റ്റ്ചെയ്ത് മാറ്റിയ സോനം വാങ്ചുക്ക് 22-ാം ദിവസം ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. സോനം വാങ്ചുക്കിന്‍റെ ആരോഗ്യനില സ്ഥിരത കൈവരിച്ചെന്നും തുടർച്ചയായ വൈദ്യസഹായം ആവശ്യമെന്നുമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. എന്നാൽ ആശുപത്രിയിൽ വിശ്വാസമില്ലെന്ന് വാങ്ചക്കിന്‍റെ ഭാര്യ ഗീതാഞ്ജലി ആങ്മോ.  

വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഭാര്യ ഇന്ന് തന്നെ പരിഗണിക്കണമെന്നും ആങ്ങ്മോ ആവശ്യപ്പെട്ടു.  വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തതോടെ ജന്തർമന്തറിലെ സിജെപി സമരത്തിന് പിന്തുണയേറുകയാണ്.  അവധിദിനം കൂടിയായതിനാൽ ഇന്ന് കൂടുതൽപേർ ജന്തർമന്തറിലെത്തി. അഭിജീത് ദീപ്കേ നിരാഹാരം തുടരുകയാണ്.  സിജെപി നാളെ നടത്താനിരിക്കുന്ന പാർലമെന്‍റ് മാർച്ച് അതീവ സുരക്ഷ മേഖലയിലുടെയായതിനാൽ  അനുവദിക്കാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.  

ക്രമസമാധാനത്തിനും പൊതുജന സുരക്ഷയ്ക്ക് ഭീഷണി, ഗതാഗതം തടസപ്പെടും എന്നുമാണ് വിശദീകരണം. മാർച്ചിന് സിജെപി ഇതുവരെ അനുമതി തേടിയിട്ടുമില്ല.  മാർച്ചിൽ ദേശീയ പതാക മാത്രമേ ഉയർത്താവൂ എന്നും എന്ത് പ്രകോപനമുണ്ടായാലും അക്രമം പാടില്ലെന്നും സിജെപി പ്രവർത്തകരോട് നിർദേശിച്ചു. ഗീതാഞ്ജലി ആങ്ങ്മോയാണ് മാർച്ച് നയിക്കുക.

ENGLISH SUMMARY:

Sonam Wangchuk continues his hunger strike in the hospital after being removed from the CJP protest site by police. His wife has approached the Delhi High Court, demanding he be moved to a private hospital due to a lack of trust in Safdarjung Hospital.