File photo
ട്രെയിന്‍ ടിക്കറ്റിന്റെ വാട്സാപ്പിലെ സ്ക്രീന്‍ ഷോട്ട് സാധുവായ രേഖയല്ലെന്ന് യാത്രക്കാര്‍ക്ക് റെയില്‍വേയുടെ മുന്നറിയിപ്പ്. ഫോട്ടോയും അംഗീകൃതമല്ല. ഇ ടിക്കറ്റോ കൗണ്ടറില്‍ നിന്നുള്ള ടിക്കറ്റോ ഹാജരാക്കണമെന്നും തട്ടിപ്പ് തടയാനാണ് ഇതെന്നും റെയില്‍വേ അധികൃതര്‍ വിശദീകരിച്ചു.
സാധാരണഗതിയിൽ പലരും വാട്സ്ആപ്പിൽ എടുക്കുന്ന ഫോട്ടോയോ ടിക്കറ്റിന്റെ ഫോട്ടോയോ സ്ക്രീൻഷോട്ടോ പരിശോധനയില്‍ കാണിച്ചു കൊടുക്കാറുണ്ട്. ടിക്കറ്റ് എക്സാമിനര്‍ അത് അനുവദിച്ചും കൊടുക്കാറുണ്ട്. എന്നാല്‍ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ ഈ ട്രെയിൻ ടിക്കറ്റ് ഉപയോഗിച്ച് വ്യാപക തട്ടിപ്പുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് വാട്സ്ആപ്പിൽ ലഭിക്കുന്ന ട്രെയിൻ ടിക്കറ്റിന്റെ ഫോട്ടോയോ അതല്ലെങ്കിൽ സ്ക്രീൻഷോട്ടോ യാത്രക്കുള്ള സാധുവായ രേഖയല്ലെന്ന് റെയിൽവേ അറിയിച്ചത്. അംഗീകൃത റെയിൽവേ ബുക്കിംഗ് പ്ലാറ്റ്ഫോമിൽ നിന്നുള്ള ഒറിജിനൽ ഇ-ടിക്കറ്റോ അതല്ലെങ്കിൽ റെയിൽവേ കൗണ്ടറിൽ നിന്നുള്ള അച്ചടിച്ച ടിക്കറ്റോ ഹാജരാക്കണം
സ്ക്രീൻഷോട്ടുകൾ എളുപ്പത്തിൽ തിരുത്താനും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനും സാധിക്കും എന്നുള്ളതും പ്രധാന കാരണമായി റെയില്‍വേ ചൂണ്ടിക്കാട്ടുന്നു.