ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി സതീഷ് കുമാർ മീണയാണ് (25) അറസ്റ്റിലായത്. മധുരയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
ട്രെയിനിൽ യുവതിയുടെ മുന്നിലിരുന്ന പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഈ സമയം സഹയാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ സഹിതം ഷൊർണൂർ റെയിൽവേ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് വൈദ്യപരിശോധനകൾക്ക് വിധേയമാക്കിയതായും പൊലീസ് അറിയിച്ചു. ഇയാൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
ENGLISH SUMMARY:
A 25-year-old Rajasthan native named Satish Kumar Meena has been arrested for sexually assaulting a woman traveling on a train from Madurai to Ernakulam. The incident occurred during the morning hours while the victim was commuting between Kozhikode and Ernakulam. A co-passenger managed to capture video evidence of the assault, which was subsequently submitted to the Shornur railway police to register a formal complaint. Following his arrest, the accused was produced before a local court and remanded in judicial custody as authorities investigate his potential involvement in other criminal cases.