stalin

TOPICS COVERED

തമിഴ്നാട് നിയമസഭയിലേക്ക് എം.കെ.സ്റ്റാലിന്‍ തിരിച്ചുവരുമോ. ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ. മുതിര്‍ന്ന ഡിഎംകെ നേതാവിന്റെ പ്രതികരണം വന്നതോടെ സ്റ്റാലിന്‍ സഭയിലെത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ കുട്ടിക്കഥ പരാമര്‍ശത്തില്‍ ചൊടിച്ച് നില്‍ക്കുന്ന ഡിഎംകെ ക്യാംപിലും നയിക്കാന്‍ സ്റ്റാലിന്‍ വരണമെന്ന ആവശ്യം ഉയരുന്നുണ്ട്. 

ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്ന് സ്റ്റാലിന്‍ പറയുമ്പോഴും, വിജയ്‍യെ സഭയില്‍ നേരിടാന്‍ സ്റ്റാലിനിറങ്ങണമെന്ന വികാരമുണ്ട് ഡിഎംകെയില്‍. വിജയ് ഒഴിഞ്ഞ മണ്ഡലമായ ട്രിച്ചി ഈസ്റ്റില്‍ സ്റ്റാലിന്‍ മല്‍സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതിനിടെ നയിക്കാന്‍ സ്റ്റാലിന്‍ വരുമെന്ന മുന്‍മന്ത്രി കെ.എന്‍ നെഹ്‌റുവിന്റെ വാക്കുകള്‍ അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടി.  

നിയമസഭയിലെ അപ്പാ എവിടെ എന്ന വിജയ്‌യുടെ പരിഹാസം ഡിഎംകെയ്ക്ക് നന്നായിട്ട് കൊണ്ടിട്ടുണ്ട്. അതുകൊണ്ട് എതുവിധേനയും സ്റ്റാലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കായി പാര്‍ട്ടിയില്‍ സമ്മര്‍ദമുണ്ടെന്നാണ് വിവരം. എന്നാല്‍ സ്റ്റാലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇപ്പോഴെ ചര്‍ച്ച വേണ്ടെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ അതിനെപ്പറ്റി ആലോചിക്കാമെന്നുമാണ് ഡിഎംകെ നേതൃത്വത്തിന്റെ പ്രതികരണം

ENGLISH SUMMARY:

MK Stalin's return to the Tamil Nadu Assembly is highly anticipated following speculation sparked by senior DMK leader K.N. Nehru's comments and a strong desire within the party for him to contest the upcoming by-election. The DMK camp, currently dealing with Chief Minister Joseph Vijay's remarks, sees Stalin's presence as crucial for leadership and facing Vijay in the assembly.