vijay-tamilnadu-cm
  • അധികാരത്തിലേറി ആറു മാസത്തിനുള്ളിൽ വിജയ് സർക്കാറിനെ വീഴ്ത്താൻ ഡിഎംകെയും അണ്ണാഡിഎംകെയും ചേർന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് ടിവികെ ആരോപിച്ചു.

ഭരണത്തിലേറി ആറു മാസത്തിനിപ്പുറം വിജയ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് 15 കോടി രൂപ വാഗ്ദാനം ചെയ്തതായി ടിവികെ എംഎല്‍‍എ ആരോപിച്ചു. മധുര സെന്‍ട്രല്‍ എംഎല്‍എ മുസ്തഫയാണ് ആരോപണത്തിന് പിന്നില്‍. തന്നെ സമീപിച്ചവര്‍ ഡിഎംകെ, അണ്ണാ ഡിഎംകെ ബന്ധമുള്ളവരാണെന്നും മുസ്തഫ ആരോപിച്ചു. 

Also Read: മോദിയുടെ ഫോണ്‍ കോള്‍; കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പ്! ഇന്ത്യ സഖ്യം വിട്ട് എന്‍ഡിഎയിലേക്ക് എത്തുമോ എന്‍സിപി

വലിയ തുകയുടെ ഓഫറുമായി ദ്രാവിഡ പാര്‍ട്ടികള്‍ ടിവികെ എംഎല്‍എമാരെ സമീപിക്കുകയാണെന്ന് തമിഴ്നാട് വൈദ്യുതി മന്ത്രി നിര്‍മല്‍ കുമാര്‍ ആരോപിച്ചു. സ്റ്റാലിനും ഉദയനിധി സ്റ്റാലിനുമാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നുമാണ് മന്ത്രിയുടെ ആരോപണം. 60-70 കോടി രൂപ വരെയാണ് വാഗ്ദാനമെന്നും ഒരു ടിവികെ അംഗം പോലും പണം വാങ്ങുകയോ പാര്‍ട്ടി മാറുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇതാദ്യമായല്ല വിജയ് സര്‍ക്കാറിനെ വീഴ്ത്താന്‍ പണം വാഗ്ദാനം ചെയ്തു എന്ന ആരോപണം വരുന്നത്. ജൂലൈയില്‍ അവിശ്വാസ പ്രമേയത്തിന്റെ സമയത്ത് വോട്ടു മറിക്കാന്‍ ടിവികെ എംഎല്‍എയ്ക്ക് 35 കോടി രൂപ വാഗ്ദാനം നല്‍കിയ സംഭവത്തില്‍ എട്ടുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെയുടെ മുന്‍ മന്ത്രി സെന്തില്‍ ബാലജിയുടെ സഹോദരനടക്കം അന്ന് അറസ്റ്റിലായിരുന്നു. പക്ഷേ സഭയില്‍ വിജയ് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയിരുന്നു. 

Also Read: വിജയ്​ക്കൊപ്പം പിങ്ക് സാരിയിൽ തൃഷ; അമ്മ ശോഭ ചന്ദ്രശേഖറും ഒപ്പം, ചിത്രങ്ങൾ വൈറൽ

108 അംഗങ്ങളുള്ള ടിവികെയ്ക്ക് 144 പേരുടെ പിന്തുണയാണ് അന്ന് ലഭിച്ചത്. 234 അംഗ സഭയില്‍ 118 പേരുടെ പിന്തുണയാണ് ഭരിക്കാന്‍ വേണ്ടത്. ഡിഎംകെ വിശ്വാസ വോട്ടില്‍ നിന്നും വിട്ടുനിന്നപ്പോള്‍ അണ്ണാഡിഎംകെയുടെ കുറച്ച് വോട്ട് ടിവികെ സര്‍ക്കാറിന് ലഭിച്ചിരുന്നു. ഒപ്പം കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, വിസികെ എന്നിവരുടെ പിന്തുണയിലാണ് വിജയ് സര്‍ക്കാര്‍ ഭരിക്കുന്നത്. ഇതിനു പിന്നാലെ എഐഎഡിഎംകെയിലെ വിമത വിഭാഗം ടിവികെയോട് അടുക്കാന്‍ ശ്രമിച്ചെങ്കില്‍ നേതൃത്വം ശക്തമായ നടപടിയിലേക്ക് പോയതോടെ വേണ്ടത്ര പുരോഗതി ഉണ്ടായില്ല. മുന്‍മന്ത്രി എസ്പി വേലുമണിയുടെ നേതൃത്വത്തിലായിരുന്നു വിമതനീക്കം. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഡസനില്‍ താഴെ എംഎല്‍എമാരെ  വേലുമണിക്കൊപ്പം പോകാന്‍ തയ്യാറുള്ളൂ എന്നാണ് വിവരം.

ENGLISH SUMMARY:

Tamilaga Vettri Kazhagam (TVK) leaders have alleged a massive political conspiracy backed by Chief Minister M.K. Stalin and Udhayanidhi Stalin to destabilize Vijay's government within six months of assuming power. TVK Madurai Central MLA Mustafa claimed he was offered ₹15 crore by individuals linked to the DMK and AIADMK to support a no-confidence motion. Tamil Nadu Electricity Minister Nirmal Kumar further alleged that Dravidian parties are luring TVK MLAs with offers ranging from ₹60 crore to ₹70 crore. Despite earlier bribery attempts during the July confidence vote leading to the arrest of DMK-linked figures, TVK leaders affirmed that no member would accept bribes or defect.