TAGS

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച്  തമിഴ്നാട് സര്‍ക്കാര്‍ മൃഗശാലകളില്‍  പ്രഖ്യാപിച്ച സൗജന്യസന്ദര്‍ശനത്തില്‍ ഫുള്‍കണ്‍ഫ്യൂഷന്‍. ഫ്രീ എന്‍ട്രി എന്ന് കേട്ടപ്പോള്‍ തന്നെ ആളുകള്‍ മൊത്തം സൂവിലേക്കെത്തുമെന്ന് സര്‍ക്കാര്‍ പോലും ചിന്തിച്ചുകാണില്ല. ഓണ്‍ലൈന്‍ വഴി ഫ്രീ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതാരുടെയും കണ്ണില്‍പെട്ടതുമില്ല. മൃഗശാലയ്ക്ക് മുന്നില്‍ പതിവില്ലാതെ ആളുകൂടിയപ്പോള്‍ അധികൃതര്‍ വയലന്റായി. ഒടുവില്‍ വനംമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. 

ഇന്നും(ഞായര്‍), നാളെയും (തിങ്കള്‍) ആണ് ഫ്രീ എന്‍ട്രി പ്രഖ്യാപിച്ചിരുന്നത്. ഇന്ന് ഹോളിഡേ ആയതിനാല്‍  പ്രഖ്യാപനം ഏറ്റെടുത്ത് നാലുപാടുമുള്ളവര്‍ ചെന്നൈയ്ക്ക് വണ്ടി കയറി. വണ്ടല്ലൂര്‍ മൃഗശാലയിലായിരുന്നു ആളുകളുടെ തിക്കും തിരക്കും. ആളുകൂടിയതോടെ മൃഗശാല അധികൃതര്‍ വട്ടം ചുറ്റി. ടിക്കറ്റ് എടുത്തവരും എടുക്കാത്തവരും സൂവിന് മുന്‍പില്‍. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവരെ അകത്തുകയറ്റില്ലെന്ന് മൃഗശാല അധികൃതര്‍. ബുക്കിങ്ങിന്റെ കാര്യം അറിയില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട് വന്നതാണെന്നും ആളുകള്‍. പിന്നെ വാക്കുതര്‍ക്കവും ബഹളവും. സൂവിന് മുന്നിലെ പ്രതിഷേധം അറിഞ്ഞ് സംഭവത്തില്‍ വനംമന്ത്രി ഇടപെട്ടു. ഓണ്‍ലൈന്‍ ബുക്കിങ് കാര്‍ക്ക് മാത്രമല്ല മൃഗശാലകളില്‍  വരുന്ന എല്ലാവര്‍ക്കും ഫ്രീ എന്‍ട്രി നല്‍കുമെന്ന് പ്രഖ്യാപിച്ചു. വിജയ്‌യോടുള്ള അളവറ്റ സ്നേഹത്താല്‍ ഓഫറിന്റെ ചെലവ് സ്വയം വഹിക്കുമെന്നും മന്ത്രി രഞ്ജിത് കുമാര്‍ പറ‍ഞ്ഞു. 

മന്ത്രിയുടെ ഈ പ്രഖ്യാപനം കൂടി ആയപ്പോള്‍ ആളുകള്‍ മൃഗശാലകളിലേക്ക് ഇരച്ചുകയറി. ഇന്നും നാളെയുമായി വണ്ടല്ലൂര്‍ മൃഗശാലയില്‍ 40000 ഫ്രീ ടിക്കറ്റുകളാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യുടെ ബര്‍ത്ത് ഡേ വെറൈറ്റിയായി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഇങ്ങനെ തുടരുന്നു.

ENGLISH SUMMARY:

Tamil Nadu zoo free entry saw significant confusion as many flocked to the facilities without online bookings, leading to chaos. The state government had announced free entry to zoos on the occasion of actor C. Joseph Vijay's birthday, intending for visitors to book tickets online, a detail that went largely unnoticed.