ഒരു സഹായം ചെയ്തത് ഉപദ്രവമായാല്‍ എങ്ങനെ ഇരിക്കും, കേരളത്തിലല്ല തമിഴ്നാട്ടിലാണ്  സര്‍ക്കാരിന്റെ സഹായം മദ്യപാനികള്‍ക്ക് പണി കൊടുത്തത്. തമിഴ്നാട്ടിലെ ടാസ് മാകുകളിലെ എഐ ബോട്ടില്‍ സ്കാനിങ് മെഷീനാണ് പ്രശ്നക്കാരന്‍.  ഇന്നലെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ എഗ്മൂറില്‍ മെഷീന്‍ സ്ഥാപിച്ചത്. 

മദ്യം വാങ്ങുന്ന കുപ്പികള്‍ വലിച്ചെറിയാതിരിക്കാനായിരുന്നു സര്‍ക്കാരിന്റെ ഈ കണ്ടുപിടിത്തം. കാലിക്കുപ്പികളുമായി വന്നാല്‍ മെഷീന്‍വഴി സ്കാന്‍ ചെയ്ത് ശേഷം കുപ്പി നിക്ഷേപിക്കണം, ഉടന്‍ ഗൂഗിള്‍ പേ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ പണം അക്കൗണ്ടില്‍ വീഴും.  കുപ്പി ഒന്നിന് പത്തു രൂപ എന്നാണ് കണക്ക്. 

 ആദ്യമൊക്കെ ഒരാളെ നിര്‍ത്തിയായിരുന്നു കുപ്പി ശേഖരണവും പണം കൊടുക്കലും, എന്നാല്‍ സ്റ്റാഫുകളുടെ കുറവ് മൂലം ഈ പണി എഐയെ ഏല്‍പിച്ചു. എഐ മെഷീന്‍ നന്നായി പണിയെടുക്കുന്നുണ്ടെങ്കിലും സ്ലോ ആണെന്നാണ് മദ്യപാനികളുടെ പരാതി. കുടിച്ച് തീര്‍ന്ന കുപ്പി കൊടുത്ത് പത്തുരൂപ വാങ്ങാന്‍ നിന്നാല്‍ ക്യൂനിന്ന് ക്ഷമ കെട്ട് വീണ്ടും പോയി രണ്ടെണ്ണം അടിക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തെ അണ്ണന്‍മാര്‍. 10 രൂപയ്ക്ക് വേണ്ടി ക്യൂനിന്ന് കുപ്പി കൊടുക്കാന്‍ കഴിയാത്തവര്‍ അത് റോഡിലെറിയും, അത് പെറുക്കിെയടുത്ത്കിട്ടുന്നത് തട്ടാനും ഒരുകൂട്ടമുണ്ട്. 

ENGLISH SUMMARY:

AI bottle scanning machines in Tamil Nadu have caused unexpected problems for alcohol consumers, turning a helpful initiative into a nuisance. The new AI system, designed to reward recycling empty bottles, is reportedly slow and frustrating for those waiting to redeem their deposits.